---
title: "വൈദ്യുതാഘാതമേറ്റ് പത്താം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം"
english_title: "Kozhikode Elamaram House Chicken Coop Near Bulb Installation Wiring Work Engaged Electrocution Student Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389771/kozhikode-elamaram-electrocution-tenth-student-mufeed-vazhakkad-govt-school"
published_at: "2026-11-01T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae72adbb9b5f_1000243546.jpg"
keywords: ["Kozhikode Elamaram", "Electrocution Student Death", "Mansoor Medical College"]
---

# വൈദ്യുതാഘാതമേറ്റ് പത്താം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

> **Lead Summary:** **കോഴിക്കോട്: **എളമരത്ത് വീട്ടിലെ കോഴിക്കൂടിന് സമീപം ബൾബ് സ്ഥാപിക്കുന്നതിനായി വയറിംഗ് ജോലിയിൽ ഏർപ്പെട്ടതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. എളമരം പാലക്കുഴി മൻസൂറിന്റെ മകൻ മുഫീദ് ആണ് മരിച്ചത്. വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു.

## Article Content

**കോഴിക്കോട്: **എളമരത്ത് വീട്ടിലെ കോഴിക്കൂടിന് സമീപം ബൾബ് സ്ഥാപിക്കുന്നതിനായി വയറിംഗ് ജോലിയിൽ ഏർപ്പെട്ടതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. എളമരം പാലക്കുഴി മൻസൂറിന്റെ മകൻ മുഫീദ് ആണ് മരിച്ചത്. വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അപകടം. വൈദ്യുതാഘാതമേറ്റ മുഫീദിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാതാവ്: എമിന. സഹോദരങ്ങൾ: അഹമ്മദ് ബിഷർ, അഹമ്മദ് യാസീൻ, മുഹമ്മദ് അംജദ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389771/kozhikode-elamaram-electrocution-tenth-student-mufeed-vazhakkad-govt-school)