---
title: "കേരള സ്റ്റേറ്റ് ബ്രഷ് കട്ടർ തൊഴിലാളി യൂണിയൻ പേരാവൂർ നിയോജക മണ്ഡലം കൺവെൻഷൻ നടത്തി"
english_title: "Kerala State Brush Cutter Workers Union Peravoor Constituency Convention"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389775/kerala-state-brush-cutter-workers-union-peravoor-constituency-convention"
published_at: "2026-11-01T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae73ea28f8b9_1000375164.jpg"
keywords: ["Brush Cutter Workers Union", "Peravoor", "Convention"]
---

# കേരള സ്റ്റേറ്റ് ബ്രഷ് കട്ടർ തൊഴിലാളി യൂണിയൻ പേരാവൂർ നിയോജക മണ്ഡലം കൺവെൻഷൻ നടത്തി

> **Lead Summary:** **പേരാവൂർ**: കേരള സ്റ്റേറ്റ് ബ്രഷ് കട്ടർ തൊഴിലാളി യൂണിയൻ പേരാവൂർ നിയോജക മണ്ഡലം കൺവെൻഷൻ നടത്തി. ജില്ലാ സെക്രട്ടറി സനു ജോസഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാവൂർ**: കേരള സ്റ്റേറ്റ് ബ്രഷ് കട്ടർ തൊഴിലാളി യൂണിയൻ പേരാവൂർ നിയോജക മണ്ഡലം കൺവെൻഷൻ നടത്തി. ജില്ലാ സെക്രട്ടറി സനു ജോസഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ജില്ലാ ട്രഷറർ മുജീബ് ഭരണഘടന അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.വി അബ്ദുള്ള തളിപ്പറമ്പ്, ഷിൽജോ അയ്യൻകുന്ന് എന്നിവർ സംസാരിച്ചു.

പുതിയ നിയോജക മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു. വി.കെ ഷാജി കേളകം പ്രസിഡന്റ്, പ്രമോദ് പായം സെക്രട്ടറി, ജോസ് അയ്യൻകുന്ന് ട്രഷറർ, ഷാജി കേളകം ജോയിന്റ് സെക്രട്ടറി, രാജീവൻ മണത്തണ ജോയിന്റ് സെക്രട്ടറി, ഷിബിൻ കൊട്ടിയൂർ ജോയിന്റ് സെക്രട്ടറി, റോയി സി.ഡി ജനറൽ സെക്രട്ടറി, വിനു മുഴക്കുന്ന് വൈസ് പ്രസിഡന്റ്, പ്രമോദ് പായം വൈസ് പ്രസിഡന്റ്, അലി പായം വൈസ് പ്രസിഡന്റ് എന്നിവരെയാണ് തിരഞ്ഞെടുത്തത്. പുതിയ പ്രസിഡന്റ് വി.കെ ഷാജി നന്ദി പറഞ്ഞ് യോഗം അവസാനിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389775/kerala-state-brush-cutter-workers-union-peravoor-constituency-convention)