---
title: "ആചാരലംഘനങ്ങൾക്കെതിരെ കൊട്ടിയൂരിൽ ഭക്തജന സംഘടനകൾ യോഗം ചേർന്നു"
english_title: "Kottiyoor Temple Ritual Violations: Devotees Representative Meet Demands Devaprashnam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389787/kottiyoor-temple-ritual-violations-devotees-meet-demands-devaprashnam"
published_at: "2026-11-01T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae75b1dbfc30_kotiyoor_yogam.jpg"
keywords: ["Kottiyoor Temple", "Kottiyoor Devaswom", "Kshetra Samrakshana Samithi", "Kannur Temple News"]
---

# ആചാരലംഘനങ്ങൾക്കെതിരെ കൊട്ടിയൂരിൽ ഭക്തജന സംഘടനകൾ യോഗം ചേർന്നു

> **Lead Summary:** കൊട്ടിയൂർ: ആചാരലംഘനങ്ങൾക്കെതിരെ കൊട്ടിയൂരിൽ ഭക്തജന സംഘടനകൾ യോഗം ചേർന്നു. ആചാരങ്ങൾക്കും തനിമയ്ക്കും ഭംഗം വരുത്തുന്ന നടപടികളിൽ നിന്നും കൊട്ടിയൂർ ദേവസ്വം പൂർണ്ണമായും പിന്മാറണമെന്നും സംഭവിച്ച ആചാരധ്വംസനങ്ങൾ പരിഹരിക്കാൻ അടിയന്തരമായി ദേവപ്രശ്നചിന്ത നടത്തി പരിഹാരക്രിയകൾ ചെയ്യണമെന്നും സംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. കൊട്ടിയൂർ എൻ.എസ്.എസ്. കെ.യു.പി. സ്കൂളിൽ ചേർന്ന ഭക്തജന പ്രതിനിധി സഭ ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി ഹനുമദ്‌പാദനന്ദ സരസ്വതി സ്വാമികൾ ഉദ്ഘാടനം ചെയ്തു.

## Article Content

കൊട്ടിയൂർ: ആചാരലംഘനങ്ങൾക്കെതിരെ കൊട്ടിയൂരിൽ ഭക്തജന സംഘടനകൾ യോഗം ചേർന്നു. ആചാരങ്ങൾക്കും തനിമയ്ക്കും ഭംഗം വരുത്തുന്ന നടപടികളിൽ നിന്നും കൊട്ടിയൂർ ദേവസ്വം പൂർണ്ണമായും പിന്മാറണമെന്നും സംഭവിച്ച ആചാരധ്വംസനങ്ങൾ പരിഹരിക്കാൻ അടിയന്തരമായി ദേവപ്രശ്നചിന്ത നടത്തി പരിഹാരക്രിയകൾ ചെയ്യണമെന്നും സംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. കൊട്ടിയൂർ എൻ.എസ്.എസ്. കെ.യു.പി. സ്കൂളിൽ ചേർന്ന ഭക്തജന പ്രതിനിധി സഭ ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി ഹനുമദ്‌പാദനന്ദ സരസ്വതി സ്വാമികൾ ഉദ്ഘാടനം ചെയ്തു.

​പി.എസ്. മോഹനൻ കൊട്ടിയൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ മഹാക്ഷേത്ര കുടിപതി സംഘം സെക്രട്ടറി സി. അജിത് കുമാർ, കൊട്ടിയൂർ പെരുമാൾ ഭക്തജന സമിതി ചെയർമാൻ പി.ആർ. മനോജ് കുമാർ, ഭക്തജന മാതൃസമിതി സെക്രട്ടറി സുജാത സുഭാഷ്, നെയ്യമൃത് ഭക്തസംഘം പ്രതിനിധി പ്രവീൺ കെ. നാദാപുരം, കേരള ക്ഷേത്രസംരക്ഷണ സമിതി കണ്ണൂർ ജില്ലാ സെക്രട്ടറി കെ. ജനാർദ്ദനൻ പാലപ്പുഴ, ആർ.എസ്.എസ്. മണ്ഡൽ കാര്യവാഹ് കെ.കെ. ഷാജി, വി.പി. സുരേഷ് കുമാർ, സി.കെ. മുകുന്ദൻ, സദാനന്ദൻ മാഠത്തുംകാവ് തുടങ്ങിയവർ സംസാരിച്ചു.

വിവിധ സംഘടനകളുടെ ചർച്ചകൾക്ക് ശേഷം ഉയർന്നുവന്ന പ്രധാന ആവശ്യങ്ങളും പ്രമേയങ്ങളും ഹിന്ദു ഐക്യവേദി സെക്രട്ടറി എം. ബാലകൃഷ്ണൻ വിളമന ക്രോഡീകരിച്ച് അവതരിപ്പിച്ചു. യോഗത്തിൽ ടി.കെ. ബാബു സ്വാഗതവും ഇ.എൻ. രാജേന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389787/kottiyoor-temple-ritual-violations-devotees-meet-demands-devaprashnam)