---
title: "കണ്ണൂരിൽ മുൻ രഞ്ജി ട്രോഫി താരം എൻ എം അമർനാഥ് വാഹനാപകടത്തിൽ മരിച്ചു"
english_title: "Former Ranji Trophy Player NM Amarnath Dies Road Accident Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389805/former-ranji-trophy-player-nm-amarnath-dies-accident-kannur"
published_at: "2026-11-02T02:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae7ac19e208f_1000375421.jpg"
keywords: ["NM Amarnath", "Ranji Trophy", "Kannur Accident"]
---

# കണ്ണൂരിൽ മുൻ രഞ്ജി ട്രോഫി താരം എൻ എം അമർനാഥ് വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** **കണ്ണൂർ**: മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം വാഹനാപകടത്തിൽ മരണപ്പെട്ടു. കണ്ണൂർ ഒണ്ടേൻപറമ്പ് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം സുദീപത്തിൽ എൻ എം അമർനാഥ് (ലാലേട്ടൻ, 78) ആണ് മരണപ്പെട്ടത്.

## Article Content

**കണ്ണൂർ**: മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം വാഹനാപകടത്തിൽ മരണപ്പെട്ടു. കണ്ണൂർ ഒണ്ടേൻപറമ്പ് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം സുദീപത്തിൽ എൻ എം അമർനാഥ് (ലാലേട്ടൻ, 78) ആണ് മരണപ്പെട്ടത്.

മുൻ ബാഡ്മിന്റൺ, ഹോക്കി, ക്രിക്കറ്റ് താരവും ബാഡ്മിന്റൺ പരിശീലകനും എഫ്സിഐ മാനേജരുമായിരുന്നു. സ്‌കൂട്ടറിൽ യാത്ര ചെയ്യവേ കാറിടിച്ച് ടാങ്കറിനടിയിൽപ്പെട്ടാണ് അപകടം സംഭവിച്ചതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ടാങ്കർ ലോറിയുടെ ടയർ ദേഹത്ത് കയറുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.

ഇന്നലെ വൈകീട്ട് 5.35ന് തെക്കീബസാർ മക്കാനിക്ക് സമീപത്തായിരുന്നു അപകടം. ഉടൻ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലബാർ ബേക്കറി ഉടമ പരേതനായ നാക്കടി മാധവന്റെയും മോട്ടിൽ ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: പരേതയായ സുഗുണ. മകൻ: ദീപക് അമർനാഥ്. മരുമകൾ: ജുനി.

സഹോദരങ്ങൾ: എൻ എം പ്രേംകുമാർ (റിട്ട. എയർഫോഴ്‌സ്), എൻ എം ശോഭന, എൻ എം ഗിരിജ, എൻ എം അരുൺ കുമാർ, എൻ എം ഗീത, എൻ എം അജിത്ത് കുമാർ, എൻ എം നന്ദകുമാർ, എൻ എം സ്വരൂപ് കുമാർ, എൻ എം ജീവാനന്ദ്. സംസ്‌കാരം നാളെ മൂന്ന് മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389805/former-ranji-trophy-player-nm-amarnath-dies-accident-kannur)