---
title: "കോട്ടയത്ത് വ്യാജ 500 രൂപ നോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ; 37 നോട്ടുകൾ പിടികൂടി"
english_title: "Kottayam Fake 500 Rupee Notes Pathanapuram Man Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390556/kottayam-fake-500-rupee-notes-pathanapuram-man-arrested"
published_at: "2026-11-07T05:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aee6bfae0acb_1000383460.jpg"
keywords: ["Kottayam", "Fake Notes", "Counterfeit"]
---

# കോട്ടയത്ത് വ്യാജ 500 രൂപ നോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ; 37 നോട്ടുകൾ പിടികൂടി

> **Lead Summary:** **കോട്ടയം**: വ്യാജ 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശിയായ അബ്ദുൽ റഷീദ് പൊലീസിന്റെ പിടിയിലായി. കടകളിൽ കയറി വ്യാജ നോട്ടുകൾ നൽകി മാറുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. 500 രൂപയുടെ 37 നോട്ടുകളാണ് പിടികൂടിയത്.

## Article Content

**കോട്ടയം**: വ്യാജ 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശിയായ അബ്ദുൽ റഷീദ് പൊലീസിന്റെ പിടിയിലായി. കടകളിൽ കയറി വ്യാജ നോട്ടുകൾ നൽകി മാറുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. 500 രൂപയുടെ 37 നോട്ടുകളാണ് പിടികൂടിയത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്ന് കള്ളനോട്ട് നിർമാണത്തിന് ഉപയോഗിച്ചിരുന്ന പ്രിന്റർ, ലാപ്ടോപ്പ്, ലാമിനേറ്റർ, മഷി എന്നിവയും പൊലീസ് പിടിച്ചെടുത്തു. ആൾമാറാട്ടം നടത്തി തിരിച്ചറിയാതിരിക്കാൻ വിഗ് ധരിച്ചാണ് ഇയാൾ പല കടകളിലും കള്ളനോട്ടുകൾ നൽകി മാറ്റിയെടുത്തിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390556/kottayam-fake-500-rupee-notes-pathanapuram-man-arrested)