രാജ്യത്ത് അരി കയറ്റുമതിയിലും നിയന്ത്രണമുണ്ടായേക്കും

രാജ്യത്ത് അരി കയറ്റുമതിയിലും നിയന്ത്രണമുണ്ടായേക്കും
May 27, 2022 08:44 AM | By Niranjana

ന്യൂഡൽഹി ; ഗോതമ്പിനും പഞ്ചസാരയ്ക്കും പിന്നാലെ അരി കയറ്റുമതിയിലും നിയന്ത്രണമുണ്ടായേക്കും. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിലുള്ള ഒരു സമിതി ബസുമതി ഇതര അരികള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ ലഭ്യത പരിശോധിക്കുന്നതായാണ് സൂചന. വിലക്കയറ്റ സാധ്യത കണ്ടെത്തിയാല്‍ അരി കയറ്റുമതി നിരോധനമോ മറ്റ് നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തിയേക്കും.

നിലവില്‍ രാജ്യത്തെ അരി ശേഖരം 332.68 ലക്ഷം മെട്രിക് ടണ്‍ ആണ്. ചൈന കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ അരി ഉല്പാദകരും ഏറ്റവും വലിയ കയറ്റുമതിക്കാരും ഇന്ത്യയാണ്. ആഗോള കയറ്റുമതിയുടെ 40 ശതമാനം ഇന്ത്യയുടേതാണ്. 2021-22 വര്‍ഷത്തില്‍ 150 ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യ അരി കയറ്റുമതി ചെയ്തിരുന്നു.


രാജ്യത്ത് വിലക്കയറ്റം തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ഉല്പന്നങ്ങള്‍ക്ക് കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗോതമ്പിനും പഞ്ചസാരയ്ക്കും നിലവില്‍ കയറ്റുമതി വിലക്കുണ്ട്. ഗോതമ്പ് കയറ്റുമതി നിരോധിച്ചതിനെതിരെ ജി7 രാജ്യങ്ങളടക്കം രംഗത്തുവന്നിരുന്നു. ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കാനും അവര്‍ ആവശ്യപ്പെട്ടിരുന്നു. കയറ്റുമതി നിരോധനം ഉടന്‍ നീക്കം ചെയാന്‍ ഇന്ത്യക്ക് പദ്ധതിയില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയല്‍ കഴിഞ്ഞദിവസം ദാവോസില്‍ നടന്ന ലോക സാമ്പത്തികഫോറം സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

Rice exports may also be restricted in the country

Next TV

Related Stories
അനിശ്ചിതത്വത്തിനൊടുവിൽ തൃശൂർ പൂരം വെടിക്കെട്ട് തുടങ്ങി

Apr 20, 2024 07:56 AM

അനിശ്ചിതത്വത്തിനൊടുവിൽ തൃശൂർ പൂരം വെടിക്കെട്ട് തുടങ്ങി

അനിശ്ചിതത്വത്തിനൊടുവിൽ തൃശൂർ പൂരം വെടിക്കെട്ട്...

Read More >>
കെല്‍ട്രോണില്‍ വെക്കേഷന്‍ ക്ലാസുകള്‍

Apr 20, 2024 06:59 AM

കെല്‍ട്രോണില്‍ വെക്കേഷന്‍ ക്ലാസുകള്‍

കെല്‍ട്രോണില്‍ വെക്കേഷന്‍...

Read More >>
ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും

Apr 20, 2024 06:55 AM

ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും

ഹെല്‍പ്പ് ഡെസ്‌ക്...

Read More >>
സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കിന്റെ രണ്ടാംഘട്ട പരിശോധന നടന്നു

Apr 20, 2024 06:52 AM

സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കിന്റെ രണ്ടാംഘട്ട പരിശോധന നടന്നു

സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കിന്റെ രണ്ടാംഘട്ട പരിശോധന...

Read More >>
ആറളത്തെ കാട്ടാനശല്യം: സുരക്ഷക്ക് ആര്‍ ആര്‍ ടിയും പട്രോളിങ്ങ് സംഘവും സജ്ജം

Apr 20, 2024 06:10 AM

ആറളത്തെ കാട്ടാനശല്യം: സുരക്ഷക്ക് ആര്‍ ആര്‍ ടിയും പട്രോളിങ്ങ് സംഘവും സജ്ജം

ആറളത്തെ കാട്ടാനശല്യം: സുരക്ഷക്ക് ആര്‍ ആര്‍ ടിയും പട്രോളിങ്ങ് സംഘവും...

Read More >>
വൈദ്യുതി മുടങ്ങും

Apr 20, 2024 06:04 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
Top Stories