എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ പായം ഗവൺമെൻറ് യുപിസ്കൂൾ ശുചീകരിച്ചു

എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ  പായം ഗവൺമെൻറ് യുപിസ്കൂൾ  ശുചീകരിച്ചു
Oct 11, 2021 11:34 PM | By Vinod



ഇരിട്ടി : സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ സംഘടനയായ എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ  പായം പഞ്ചായത്തിലെ പായം ഗവൺമെൻറ് യുപി സ്കൂൾ ശുചീകരണ പ്രവർത്തി നടത്തി.


 പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് എം . വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ മേഖലാ കമ്മിറ്റി അംഗം പവിത്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

 

 മേഖലാ പ്രസിഡൻറ് കെ . രതീശൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. പ്രമീള,  വാർഡ് അംഗം എം. പങ്കജാക്ഷി, കെ. രാജേഷ്,  പി. എ. ലെനിഷ്, സ്കൂൾ പ്രഥമാധ്യാപകൻ കെ. പി. അബ്ദുള്ള, എം . ഷാജി തുടങ്ങിയവർ സംസാരിച്ചു.

Paayam up school iritty

Next TV

Related Stories
Top Stories