---
title: "മട്ടന്നൂർ മഹാദേവക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തു"
english_title: "Mattannur Mahadeva Temple was taken over by the Devaswom Board"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4934/mattannur-mahadeva-temple-was-taken-over-by-the-devaswom-board"
published_at: "2021-10-13T14:08:00+05:30"
category: "News"
language: "ml"
image: "https://malayorashabdam.truevisionnews.com/image-uploads/61669b0e9cb78_PicsArt_10-13-02.06.29.jpg"
keywords: []
---

# മട്ടന്നൂർ മഹാദേവക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തു

> **Lead Summary:**  കണ്ണുർ: മട്ടന്നൂർ മഹാദേവക്ഷേത്രം ദേവസ്വം ബോർഡിൻ്റെ നിയന്ത്രണത്തിലായി. ബുധനാഴ്ച്ച രാവിലെ പത്തു മണിയോടെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ക്ഷേത്രം ഏറ്റെടുത്തു.

## Article Content

 കണ്ണുർ: മട്ടന്നൂർ മഹാദേവക്ഷേത്രം ദേവസ്വം ബോർഡിൻ്റെ നിയന്ത്രണത്തിലായി. ബുധനാഴ്ച്ച രാവിലെ പത്തു മണിയോടെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ക്ഷേത്രം ഏറ്റെടുത്തു.

 ക്ഷേത്രം സർക്കാർ ഏറ്റെടുക്കുന്നത് തടയാൻ പ്രതിഷേധക്കാർ ശ്രമിച്ചുവെങ്കിലും മട്ടന്നൂർ സി.ഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു നീക്കുകയായിരുന്നു.

യാതൊരു കുടിയാലോചനയുമില്ലാതെ ബലപ്രയോഗത്തിലൂടെയാണ് ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുത്തതെന്ന് പ്രതിഷേധിച്ചവർ പറഞ്ഞു. ഉച്ചയോടെ ദേവസ്വം എക്സിക്യുട്ടീവ് ഓഫിസർ ചുമതലയേറ്റു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4934/mattannur-mahadeva-temple-was-taken-over-by-the-devaswom-board)