ക്ഷീര കർഷകരുടെ പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കണം: അഡ്വ.സജീവ് ജോസഫ്

ക്ഷീര കർഷകരുടെ പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കണം: അഡ്വ.സജീവ് ജോസഫ്
Oct 19, 2021 01:08 PM | By Maneesha

പയ്യാവൂർ:ക്ഷീര കർഷകരുടെ പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കണമെന്ന് അഡ്വ. സജീവ് ജോസഫ് എം എൽ എ. കാർഷിക മേഖല നഷ്ടത്തിലായപ്പോൾ നിരവധി കർഷകർ അതുപേക്ഷിച്ച് ക്ഷീര മേഖലയിലേക്ക് കടന്നു വന്നത്. ഇന്നിപ്പോൾ ക്ഷീര മേഖലയും നഷ്ട്ത്തിലായതിനാൽ കർഷകർ ത്രീശങ്കു സ്വർഗ്ഗത്തിലാണ്.

ഇതിന് എത്രയും പെട്ടന്ന് ശാശ്വതമായ പരിഹാരം കാണാൻ സർക്കാർ തയ്യാറാകണം.രോഗ പ്രതിരോധശേഷിയുള്ള കൂടുതൽ പാലുകിട്ടുന്ന നല്ല ഇനം പശുക്കളെ കർഷകർക്ക് എത്തിച്ചു കൊടുക്കണം, അതുവഴി കൂടുതൽ പാലുൽപാദിക്കാൻ കർഷകർക്ക് കഴിയും. കാലി തീറ്റയ്ക്ക് കൂടുതൽ സബ്സീഡി അനുവദിക്കാൻ സർക്കാർ തയ്യാറാകണം .

ലോകോത്തര നിലവാരമുള്ള കശുവണ്ടി ഉൽപാദിക്കുന്ന കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിൽ അത് സംസ്കരിക്കാനുള്ള കശുവണ്ടി ഫാക്ടറികൾ ആരംഭിക്കണം. ടൺകണക്കിന് കശുമാങ്ങ നശിച്ചുപോകുന്നത് ഒഴിവാക്കി, കശുമാങ്ങയിൽ നിന്ന് മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിച്ച് വിപണിയിൽ എത്തിക്കണം. അതുവഴി കർഷകർക്ക് കശുമാവ് കൃഷി ലാഭകരമാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞിരകൊല്ലി- ശാന്തിനഗർ ബൂത്ത് കമ്മിറ്റികളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരികുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ മണ്ഡലം പ്രസിണ്ടൻ്റ് ഇ.കെ.കുര്യൻ അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി ബേബി തോലാനി,ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജോയി പുന്നശ്ശേരിമലയിൽ, ഷാജി കടുകുന്നേൽ, ഷാജി പാട്ടശ്ശേരി, ചാക്കോ ആലപ്പാട്ട്, ഫ്രാൻസിസ്സ് കാരിക്കാട്ട്, ചെറിയാൻ പാറയ്ക്കൽ, ബെന്നി അമ്പലത്തിങ്കൽ, രജീഷ് അമ്പാട്ട്, അഭിലാഷ് വട്ടകാട്ട്, ജെയിംസ് ആലയ്ക്കകുന്നേൽ എന്നിവർ പ്രസംഗിച്ചു.

Government should solve the problems of dairy farmers: Adv. Sajeev Joseph

Next TV

Related Stories
യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് ടൗണിൽ തിരഞ്ഞെടുപ്പ് പൊതുയോഗം നടത്തി

Apr 19, 2024 09:54 PM

യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് ടൗണിൽ തിരഞ്ഞെടുപ്പ് പൊതുയോഗം നടത്തി

യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് തിരഞ്ഞെടുപ്പ് പൊതുയോഗം നടത്തി...

Read More >>
വീണ്ടും തലയുടെ വിളയാട്ടം; ചെന്നൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ച്‌ ധോനി

Apr 19, 2024 09:35 PM

വീണ്ടും തലയുടെ വിളയാട്ടം; ചെന്നൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ച്‌ ധോനി

വീണ്ടും തലയുടെ വിളയാട്ടം; ചെന്നൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ച്‌ ധോനി...

Read More >>
റോഡരികിലെ ഓടയിൽ വീണ പശുവിനെ രക്ഷിച്ചു

Apr 19, 2024 08:50 PM

റോഡരികിലെ ഓടയിൽ വീണ പശുവിനെ രക്ഷിച്ചു

റോഡരികിലെ ഓടയിൽ വീണ പശുവിനെ രക്ഷിച്ചു...

Read More >>
സമൂഹമാധ്യമം വഴി പരിചയം; സഹോദരിമാരെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി; മദ്യം നൽകി പീഡിപ്പിച്ചു: അറസ്റ്റ്

Apr 19, 2024 08:29 PM

സമൂഹമാധ്യമം വഴി പരിചയം; സഹോദരിമാരെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി; മദ്യം നൽകി പീഡിപ്പിച്ചു: അറസ്റ്റ്

സമൂഹമാധ്യമം വഴി പരിചയം; സഹോദരിമാരെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി; മദ്യം നൽകി പീഡിപ്പിച്ചു: അറസ്റ്റ് ...

Read More >>
കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ നടത്തിയവരുടെ സംഗമം നടത്തി

Apr 19, 2024 08:17 PM

കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ നടത്തിയവരുടെ സംഗമം നടത്തി

കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ നടത്തിയവരുടെ സംഗമം...

Read More >>
കാപ്പ ചുമത്തി നാട് കടത്തി

Apr 19, 2024 08:09 PM

കാപ്പ ചുമത്തി നാട് കടത്തി

കാപ്പ ചുമത്തി നാട്...

Read More >>
Top Stories










News Roundup