നായയെ ഓട്ടോയിടിപ്പിച്ചു കൊന്ന സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

നായയെ ഓട്ടോയിടിപ്പിച്ചു കൊന്ന സംഭവത്തിൽ ഓട്ടോ ഡ്രൈവർ  അറസ്റ്റിൽ
Oct 21, 2021 10:39 AM | By Maneesha

കോഴിക്കോട്: നായയെ ഓട്ടോയിടിപ്പിച്ചു കൊന്ന സംഭവത്തിൽ ഓട്ടോ ഡ്രൈവർ  അറസ്റ്റിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസാണ് ഓട്ടോ ഡ്രൈവറായ എം.ടി. സന്തോഷ്‌കുമാറി(54) നെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഓട്ടോയും കസ്റ്റഡിയിൽ എടുത്തു.

സന്തോഷ് കുമാർ നായയെ ഓട്ടോയിടിച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ പീപ്പിൾ ഫോർ ആനിമൽസ് സംഘടനയുടെ ജില്ലാ സെക്രട്ടറി മധുനായർക്ക് ഡൽഹിയിൽ മേനകാഗാന്ധിയുടെ ഓഫീസിൽനിന്ന് സന്ദേശവും ലഭിച്ചു.

ഇക്കഴിഞ്ഞ 13 നാണ് സംഭവം. രാവിലെ 9.20 ന് പറയഞ്ചേരി ഓട്ടോർകണ്ടി ക്ഷേത്രം റോഡിൽവെച്ച് സന്തോഷ് കുമാർ ജാക്കി എന്ന നായയെ മനപൂർവം ഓട്ടോ ഇടിച്ച് കൊന്നു എന്നാണ് കേസ്. നായയെ ഓട്ടോ ഇടിച്ചു വീഴ്ത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നതോടെ മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ എം.എൽ. ബെന്നിലാലു അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് മനേകാ ഗാന്ധിയുടെ ഓഫീസും വിഷയത്തിൽ ഇടപെട്ടത്.

പറയഞ്ചേരിയിലെ മൂന്ന് വീട്ടുകാർ ചേർന്ന് പരിപാലിക്കുന്ന നായയായിരുന്നു ജാക്കി. രാവിലെ പതിവായി ഒരു വീട്ടിലെ വീട്ടമ്മയെ ജാക്കി ബസ് സ്റ്റോപ്പ് വരെ അനുഗമിക്കും. സംഭവ ദിവസവും പതിവ് പോലെ ബസ് സ്റ്റോപ്പിലെത്തി തിരിച്ചു പോകുമ്പോഴായായിരുന്നു ക്രൂരത. നടന്നു പോകുന്ന ജാക്കിയെ സന്തോഷ് കുമാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

സമീപത്തുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ ഇതെല്ലാം പതിഞ്ഞിരുന്നു. പിന്നീട് ഈ വീഡിയോ ട്വിറ്ററിലും പോസ്റ്റ് ചെയ്യപ്പെട്ടതോടെ വലിയ ചർച്ചയായി. പീപ്പിൾസ് ഫോർ ആനിമൽസ് സംഘടന പ്രസിഡന്റ് ഷൈമയാണ് പൊലീസിൽ പരാതി നൽകിയത്.

വാട്സാപ്പ് ഗ്രൂപ്പ് വഴി സംസ്ഥാനത്തെ പോലീസുകാരെ തെരുവ് നായ്‌ക്കളോട് ഉപമിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി. തൃശൂർ സിറ്റി പൊലീസിലെ സിപിഒ ശ്രീജിത്ത്, സിപിഒ മാരായ ശ്രീജിത്ത്, കോട്ടയം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ചന്ദ്രബാബു, വർക്കല സ്റ്റേഷനിലെ ഡ്രൈവർ വിനോദ് എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ആംഡ് പൊലീസ് ബറ്റാലിയനിലുള്ളവരെ ജോലിക്ക് ക്രമീകരിക്കുന്നതിനെയാണ് തെരുവുനായകളുമായി ഉപമിച്ച് ചിത്രീകരിച്ചത്. കാവൽ കരുനാഗപ്പള്ളി എന്ന വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഈ വീഡിയോ പ്രചരിച്ചത്. ഇതേക്കുറിച്ച്, കൊല്ലം സ്പെഷ്യൽ ബ്രാഞ്ച് എസിപി നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ഇപ്പോൾ വിശദമായ അന്വേഷണത്തിന് റേഞ്ച് ഐജി ഹർഷിത അട്ടല്ലൂരി നിർദേശം നൽകിയത്.

ഒരു വീടിന്റെ മുന്നില്‍ കിടക്കുന്ന തെരുവ് നായ്‌ക്കളെ ഓരോ പോലീസുകാരായി കണ്ട് നിര്‍ദേശങ്ങള്‍ നല്‍കുന്ന വീഡിയോയാണ് ഇവര്‍ പ്രചരിപ്പിച്ചത് . ഇത് സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായതോടെയാണ് ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയ്‌ക്ക് തിരുവനന്തപുരം റേഞ്ച് ഐജി നിര്‍ദേശം നല്‍കിയത്. പോലീസ് സേനയ്‌ക്ക് തന്നെ അപമാനമുണ്ടാക്കുന്ന രീതിയിലാണ് വീഡിയോയെന്നും വിമര്‍ശനമുയര്‍ന്നു. കൊല്ലം വെസ്റ്റ് സിഐയ്‌ക്കാണ് അന്വേഷണ ചുമതല.

Auto driver arrested for killing dog

Next TV

Related Stories
സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന

Apr 24, 2024 10:41 PM

സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന

സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കാൻ...

Read More >>
മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ

Apr 24, 2024 10:22 PM

മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ

മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ...

Read More >>
കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങി; സിപിഎം പ്രവർത്തകൻ ജീപ്പിൽ നിന്ന് വീണു മരിച്ചു

Apr 24, 2024 09:56 PM

കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങി; സിപിഎം പ്രവർത്തകൻ ജീപ്പിൽ നിന്ന് വീണു മരിച്ചു

കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങി; സിപിഎം പ്രവർത്തകൻ ജീപ്പിൽ നിന്ന് വീണു മരിച്ചു...

Read More >>
അരവിന്ദ് കേജരിവാളിന്‍റെ അറസ്റ്റ് അനിവാര്യമെന്ന് ഇഡി

Apr 24, 2024 09:05 PM

അരവിന്ദ് കേജരിവാളിന്‍റെ അറസ്റ്റ് അനിവാര്യമെന്ന് ഇഡി

അരവിന്ദ് കേജരിവാളിന്‍റെ അറസ്റ്റ് അനിവാര്യമെന്ന്...

Read More >>
വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66303 പോലീസുകാർ

Apr 24, 2024 08:54 PM

വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66303 പോലീസുകാർ

വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66303 പോലീസുകാർ...

Read More >>
തരൂർ ചിത്രത്തിലില്ല; തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിൽ; പന്ന്യൻ

Apr 24, 2024 08:41 PM

തരൂർ ചിത്രത്തിലില്ല; തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിൽ; പന്ന്യൻ

തരൂർ ചിത്രത്തിലില്ല; തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിൽ; പന്ന്യൻ...

Read More >>
Top Stories










GCC News