---
title: "മണത്തണയിൽ പോലീസിന്റെയും ബോംബ്-ഡോഗ് സ്ക്വാഡ്കളുടെയും പരിശോധന "
english_title: "Manathana Bomb-Dog squad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6330/manathana-bomb-dog-squad"
published_at: "2021-10-21T12:09:00+05:30"
category: "News"
language: "ml"
image: "https://malayorashabdam.truevisionnews.com/image-uploads/61710cf70690b_PicsArt_10-21-12.16.55.jpg"
keywords: []
---

# മണത്തണയിൽ പോലീസിന്റെയും ബോംബ്-ഡോഗ് സ്ക്വാഡ്കളുടെയും പരിശോധന 

> **Lead Summary:** മണത്തണ: ദിവസങ്ങൾക്കു മുൻപ് മടപ്പുരച്ചാൽ റോഡിൽ ചപ്പാരം ഭഗവതി ക്ഷേത്രത്തിനു സമീപം റോഡിൽ ബോംബ് സ്ഫോടനം ഉണ്ടായ പശ്ചാത്തലത്തിലാണ് ഡോഗ് സ്ക്വാഡ് പരിശോധന നടത്തിയത്.

## Article Content

മണത്തണ: ദിവസങ്ങൾക്കു മുൻപ് മടപ്പുരച്ചാൽ റോഡിൽ ചപ്പാരം ഭഗവതി ക്ഷേത്രത്തിനു സമീപം റോഡിൽ ബോംബ് സ്ഫോടനം ഉണ്ടായ പശ്ചാത്തലത്തിലാണ് ഡോഗ് സ്ക്വാഡ് പരിശോധന നടത്തിയത്.

കണ്ണൂരിൽ നിന്നെത്തിയ പോലീസ് സംഘമാണ് വ്യാഴാഴ്ച രാവിലെ സ്ഫോടനം നടന്ന പ്രദേശത്ത് പരിശോധന നടത്തിയത്. പരിശോധനയിൽ പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായില്ല. സ്ഫോടനം നടന്നതിനു പിറ്റേദിവസം യുവമോർച്ചാ പ്രവർത്തകന്റെ വീടിനു മുന്നിൽ റീത്ത് വെച്ച സംഭവവും ഉണ്ടായിരുന്നു.

രണ്ട് സംഭവങ്ങളിലും നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ബോംബ്- ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6330/manathana-bomb-dog-squad)