---
title: "തിയേറ്ററുകൾ തുറന്നാലും മലയാള സിനിമകളുടെ റിലീസ്  ഇനിയും വൈകുമെന്ന് സൂചന"
english_title: "Indications are that the release of Malayalam movies will be further delayed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6355/indications-are-that-the-release-of-malayalam-movies-will-be-further-delayed"
published_at: "2021-10-21T13:40:00+05:30"
category: "News"
language: "ml"
image: "https://malayorashabdam.truevisionnews.com/image-uploads/617121145e8a2_images (19).jpeg"
keywords: []
---

# തിയേറ്ററുകൾ തുറന്നാലും മലയാള സിനിമകളുടെ റിലീസ്  ഇനിയും വൈകുമെന്ന് സൂചന

> **Lead Summary:** തിരുവനന്തപുരം: ഒക്ടോബർ 25ന് കേരളത്തിലെ തിയേറ്ററുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ മലയാള സിനിമകളുടെ റിലീസ് ഇനിയും വൈകുമെന്ന് സൂചന. ഒക്ടോബർ 22 വെള്ളിയാഴ്ച മന്ത്രി സജി ചെറിയാൻ സിനിമാ സംഘടനകളുമായി ചർച്ച നടത്തും. ഈ ഘട്ടത്തിലാണ് തിയേറ്റർ ഉടമകൾ നിലപാട് കടുപ്പിച്ചത്.

## Article Content

തിരുവനന്തപുരം: ഒക്ടോബർ 25ന് കേരളത്തിലെ തിയേറ്ററുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ മലയാള സിനിമകളുടെ റിലീസ് ഇനിയും വൈകുമെന്ന് സൂചന. ഒക്ടോബർ 22 വെള്ളിയാഴ്ച മന്ത്രി സജി ചെറിയാൻ സിനിമാ സംഘടനകളുമായി ചർച്ച നടത്തും. ഈ ഘട്ടത്തിലാണ് തിയേറ്റർ ഉടമകൾ നിലപാട് കടുപ്പിച്ചത്.

തിങ്കളാഴ്ച മുതലാണ് തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുള്ളത്. തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചപ്പോൾ തന്നെ വളരെ പ്രധാനപ്പെട്ട ചില ആവശ്യങ്ങൾ തിയേറ്റർ ഉടമകൾ മുന്നോട്ടുവച്ചിരുന്നു. ഇതിൽ ഏറ്റവും പ്രധാനമായി പറയുന്നത് ഈ ആവശ്യങ്ങളാണ്.

വൈദ്യുതി ഫിക്സഡ് ചാർജ് 50 ശതമാനമായി കുറയ്ക്കുക, വിനോദ നികുതി ഒഴിവാക്കുക തുടങ്ങിയ പ്രധാനപ്പെട്ട ആവശ്യങ്ങളാണ് തിയറ്ററുടമകൾ സർക്കാരിന് മുന്നിൽ വച്ചിരുന്നത്. ഇതിൽ അനുകൂലമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സിനിമകളുടെ റിലീസ് നീട്ടിയത്. തിങ്കളാഴ്ച തിയേറ്ററുകൾ തുറന്നാലും ഈ മാസം 28ന് അന്യഭാഷാ ചിത്രങ്ങൾ മാത്രമേ റിലീസ് ചെയ്യൂ. മലയാള സിനിമകളുടെ റിലീസ് അടുത്തമാസം നാലിലേക്ക് മാറ്റിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6355/indications-are-that-the-release-of-malayalam-movies-will-be-further-delayed)