പേരാവൂർ: കൊട്ടിയൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന നിയാൻ എന്ന സ്വകാര്യ ബസ്സിൽ നിന്ന് വീണ് യാത്രക്കാരിക്ക് പരിക്ക്. ഇരിട്ടി സ്വദേശി ലിസി ( 57) എന്ന യാത്രക്കാരിക്കാണ് പരിക്കേറ്റത്.
രണ്ടരയോടെ തുണ്ടിയിൽ സ്റ്റോപ്പിൽ നിന്നും ബസ്സ് കയറവെ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റതിനെ തുടർന്ന് പേരാവൂർ സൈറസ് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Passenger injured after falling from bus





































