സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു
Apr 16, 2024 06:00 PM | By sukanya

ദില്ലി:2023 ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ലഖ്നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്.  അനിമേഷ് പ്രധാൻ, ദൊനുരു അനന്യ റെഡി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. നാലാം റാങ്ക് മലയാളിയായ സിദ്ധാർത്ഥ് റാം കുമാറിനാണ്. എറണാകുളം സ്വദേശിയാണ് സിദ്ധാർത്ഥ് റാം കുമാര്‍. അഞ്ചാം പരിശ്രമത്തിലാണ് സിദ്ധാര്‍ത്ഥ് വന്‍ നേട്ടം കരസ്ഥമാക്കിയത്.

കഴിഞ്ഞ തവണ 121-ാം റാങ്കായിരുന്നു സിദ്ധാർത്ഥിന് ലഭിച്ചത്. എഴുതിയ മൂന്ന് തവണയും സിദ്ധാർത്ഥ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിരുന്നു. അച്ഛന്‍ രാംകുമാര്‍ ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പിലാണ്. സഹോദരന്‍ ആദര്‍ശ് കുമാര്‍ ഹൈക്കോടതിയില്‍ വക്കീലാണ്. 1016 പേരുടെ റാങ്ക് പട്ടികയിൽ ഇക്കുറി മലയാളി തിളക്കമാണ് പ്രതിഫലിച്ചത്. വിഷ്ണു ശശികുമാർ (31 റാങ്ക്), അർച്ചന പി പി (40 റാങ്ക്), രമ്യ ആർ ( 45 റാങ്ക്), ബിൻ ജോ പി ജോസ് (59 റാങ്ക്), പ്രശാന്ത് എസ് (78 റാങ്ക്), ആനി ജോർജ് (93 റാങ്ക്), ജി ഹരിശങ്കർ (107 റാങ്ക്), ഫെബിൻ ജോസ് തോമസ് (133 റാങ്ക്), വിനീത് ലോഹിദാക്ഷൻ (169 റാങ്ക്), മഞ്ജുഷ ബി ജോർജ് (195 റാങ്ക്), അനുഷ പിള്ള (202 റാങ്ക്), നെവിൻ കുരുവിള തോമസ് (225 റാങ്ക്), മഞ്ഞിമ പി (235 റാങ്ക്) എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍. 1016 പേരുടെ പട്ടികയിൽ 80 പേരെ ഐഎഎസിനും 37 പേരെ ഐഎഫ്‌എസിനും 200 പേരെ ഐപിഎസിനും ശുപാർശ ചെയ്തിട്ടുണ്ട്.


Civilservice

Next TV

Related Stories
താല്‍ക്കാലിക നിയമനം

May 5, 2024 10:54 AM

താല്‍ക്കാലിക നിയമനം

താല്‍ക്കാലിക...

Read More >>
പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് 60 പവൻ കവർന്ന സംഭവം; 2 യുവാക്കൾ കസ്റ്റഡിയിൽ

May 5, 2024 10:45 AM

പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് 60 പവൻ കവർന്ന സംഭവം; 2 യുവാക്കൾ കസ്റ്റഡിയിൽ

പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് 60 പവൻ കവർന്ന സംഭവം; 2 യുവാക്കൾ...

Read More >>
തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

May 5, 2024 10:13 AM

തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ; മൃതദേഹം കത്തിക്കരിഞ്ഞ...

Read More >>
ഡ്രൈവിംഗ് ടെസ്റ്റ് ദിവസങ്ങൾ പുനഃക്രമീകരിച്ചു

May 5, 2024 09:29 AM

ഡ്രൈവിംഗ് ടെസ്റ്റ് ദിവസങ്ങൾ പുനഃക്രമീകരിച്ചു

ഡ്രൈവിംഗ് ടെസ്റ്റ് ദിവസങ്ങൾ...

Read More >>
ലൈബ്രേറിയന്‍ ഒഴിവ്

May 5, 2024 09:14 AM

ലൈബ്രേറിയന്‍ ഒഴിവ്

ലൈബ്രേറിയന്‍ ഒഴിവ്...

Read More >>
ആറളം ഫാമിൽ ആന തുരത്തൽ അടുത്ത ഘട്ടം തിങ്കളാഴ്ച മുതൽ

May 5, 2024 06:48 AM

ആറളം ഫാമിൽ ആന തുരത്തൽ അടുത്ത ഘട്ടം തിങ്കളാഴ്ച മുതൽ

ആറളം ഫാമിൽ ആന തുരത്തൽ അടുത്ത ഘട്ടം തിങ്കളാഴ്ച...

Read More >>