കണിച്ചാർ: ഗ്രാമപഞ്ചായത്തിൽ ലോക പ്രമേഹ ദിനമായ നവംബർ 14 ഞായറാഴ്ച 'പഞ്ചാര' ഹർത്താൽ പ്രഖ്യാപിച്ചതിന്റെ ഭാഗമായി വിളംബര പരിപാടി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്ററ്യൻ ഉദ്‌ഘാടനം ചെയ്തു.
പൗരസമിതി ,വ്യാപാരി പ്രതിനിധികൾ പങ്കെടുത്തു. എല്ലാ വീടുകളിലും പഞ്ചസാര ബഹിഷ്ക്കരിക്കുക, ഹോട്ടലുകളിൽ മധുരമില്ലാത്ത ചായ നൽകുക, കടകളിൽ പഞ്ചസാര വിൽക്കാതിരിക്കുക എന്നിങ്ങനെയാണ് തീരുമാനം. കടകളിൽ ഇതു സംബന്ധിച്ച പ്രചാരണ പ്രവർത്തനം നടത്തി.
പ്രമേഹത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും മുൻകൂട്ടി കണ്ടു പിടിക്കുന്നതിനും പ്രതിരോധിക്കാനും സാധിക്കുക എന്നതാണ് വ്യത്യസ്തമായ ഈ ക്യാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ഇ ജെ അഗസ്റ്റിൻ എന്നിവർ അറിയിച്ചു.
Panchara hartal proclamation inaugurated in Kanichar Grama Panchayat.



_(30).jpeg)
_(24).jpeg)
.jpeg)

.png)

_(30).jpeg)
_(24).jpeg)
.jpeg)

.png)






















