തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ്

തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ്
Nov 30, 2021 01:48 PM | By Sheeba G Nair

തൃശൂർ: തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളജിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി. ക്ലാസുകൾ ഓൺലൈൻ ആക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. തൃശൂരിലെ സെന്റ് മേരിസ് കോളജിലെ 57 വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം.

തുടർന്ന് ഡിഎംഒ യുടെ നേതൃത്വത്തിലുള്ള സംഘം കോളജ് ഹോസ്റ്റലിലും പരിസരത്തും സന്ദർശനം നടത്തിയിരുന്നു. ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനും കുടിവെള്ള സ്രോതസ്സുകൾ ശുചിയാണെന്ന് ഉറപ്പുവരുത്താനും ഡിഎംഒ നിർദേശം നൽകിയിരുന്നു. എന്താണ് നോറോ വൈറസ്? ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകൾ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു.

ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. രോഗം പകരുന്നതെങ്ങനെ? നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസർജ്യം വഴിയും ഛർദ്ദിൽ വഴിയും വൈറസ് പടരും.

വേഗത്തിൽ രോഗം പകരുന്നതിനാൽ വളരെയേറെ ശ്രദ്ധിക്കണം. രോഗ ലക്ഷണങ്ങൾ എന്തെല്ലാം? വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്‌തേക്കാം.

Four more infected with norovirus in Thrissur

Next TV

Related Stories
കണ്ണപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

Nov 27, 2025 11:37 AM

കണ്ണപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

കണ്ണപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ്...

Read More >>
എറണാകുളം മൂവാറ്റുപുഴയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു

Nov 27, 2025 11:20 AM

എറണാകുളം മൂവാറ്റുപുഴയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു

എറണാകുളം മൂവാറ്റുപുഴയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ...

Read More >>
ശബരിമല സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിൽ നിന്ന്  നിർണായക വിവരങ്ങൾ ലഭിച്ചു; കൂടുതൽ അറസ്റ്റിന് സാധ്യത

Nov 27, 2025 10:50 AM

ശബരിമല സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു; കൂടുതൽ അറസ്റ്റിന് സാധ്യത

ശബരിമല സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു; കൂടുതൽ അറസ്റ്റിന് സാധ്യത ...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ്  കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യം

Nov 27, 2025 10:22 AM

തദ്ദേശ തിരഞ്ഞെടുപ്പ് കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യം

തദ്ദേശ തിരഞ്ഞെടുപ്പ് കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക...

Read More >>
ഐ.ടി.ഐ കോഴ്‌സുകള്‍

Nov 27, 2025 10:20 AM

ഐ.ടി.ഐ കോഴ്‌സുകള്‍

ഐ.ടി.ഐ...

Read More >>
കൗണ്‍സിലിംഗ് സൈക്കോളജി കോഴ്‌സ്

Nov 27, 2025 10:19 AM

കൗണ്‍സിലിംഗ് സൈക്കോളജി കോഴ്‌സ്

കൗണ്‍സിലിംഗ് സൈക്കോളജി...

Read More >>
Top Stories