മട്ടന്നൂരിൽ കെപിസിസി ജനറൽ സിക്രട്ടറി ചന്ദ്രൻ തില്ലങ്കേരി യുഡിഎഫ് സ്ഥാനാർത്ഥിയാകും

മട്ടന്നൂരിൽ  കെപിസിസി  ജനറൽ സിക്രട്ടറി ചന്ദ്രൻ തില്ലങ്കേരി യുഡിഎഫ് സ്ഥാനാർത്ഥിയാകും
Mar 19, 2026 11:10 PM | By sukanya

മട്ടന്നൂർ: കെപി സി സി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി മട്ടന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. കണ്ണുർ ജില്ലാ രാഷ്ട്രീയത്തിൽ കോൺഗ്രസ്സിൽ ശ്രദ്ധേയനായ മുഖങ്ങളിലൊന്നാണ് ചന്ദ്രൻ തില്ലങ്കേരി. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ സംഘടനാ രംഗത്തേക്ക് പ്രവേശിച്ചു. പതിനെട്ടാം വയസ്സിൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായും പിന്നീട് സേവാദൾ തില്ലങ്കേരി മണ്ഡലം ചെയർമാനുമായി സേവനമനുഷ്ഠിച്ചു.

കണ്ണൂർ എസ് കോളേജിന്റെ കെഎസ് യു യൂണിറ്റ് പ്രസിഡണ്ടായിരുന്നു. തുടർന്ന് കെഎസ്‌യുവിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായും യൂത്ത് കോൺഗ്രസിന്റെ ജില്ല സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഡിസിസിയുടെ സെക്രട്ടറി, കണ്ണൂർ ഡിസിസിയുടെ വൈസ് പ്രസിഡണ്ട് തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചു. നിലവിൽ കെപിസിസിയുടെ ജനറൽ സെക്രട്ടറിയും ജനശ്രീ മിഷന്റെ കണ്ണൂർ ജില്ലാ ചെയർമാനുമാണ്. ഉളിയിൽ പടിക്കച്ചാൽ സ്വദേശിയാണ് 57 കാരനായ ചന്ദ്രൻ തില്ലങ്കേരി. ഭാര്യ രശ്മി ജി കുറുപ്പ് മട്ടന്നൂർ ബാങ്കിൽ ജോളി ചെയ്യുന്നു. മക്കൾ: ചാന്ദിനി, ഗൗരി കൃഷ്ണ, ഗൗതം കൃഷ്ണ

Chandran Thillankeri

Next TV

Related Stories
മാസപ്പിറവി കണ്ടു: കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ.

Mar 19, 2026 07:48 PM

മാസപ്പിറവി കണ്ടു: കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ.

മാസപ്പിറവി കണ്ടു: കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ....

Read More >>
192 കുപ്പി മാഹി മദ്യവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ

Mar 19, 2026 07:09 PM

192 കുപ്പി മാഹി മദ്യവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ

192 കുപ്പി മാഹി മദ്യവുമായി മധ്യവയസ്കൻ എക്സൈസ്...

Read More >>
2.5 കോടിയുടെ സ്വർണവും 5 ലക്ഷം രൂപയും പിടിച്ചു; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ കർശന പരിശോധന

Mar 19, 2026 05:30 PM

2.5 കോടിയുടെ സ്വർണവും 5 ലക്ഷം രൂപയും പിടിച്ചു; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ കർശന പരിശോധന

2.5 കോടിയുടെ സ്വർണവും 5 ലക്ഷം രൂപയും പിടിച്ചു; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ കർശന...

Read More >>
യു ഡി എഫ് തലശ്ശേരി മണ്ഡലം സ്ഥാനാർത്ഥി കെ പി സാജു റോഡ് ഷോ നടത്തി

Mar 19, 2026 04:26 PM

യു ഡി എഫ് തലശ്ശേരി മണ്ഡലം സ്ഥാനാർത്ഥി കെ പി സാജു റോഡ് ഷോ നടത്തി

യു ഡി എഫ് തലശ്ശേരി മണ്ഡലം സ്ഥാനാർത്ഥി കെ പി സാജു റോഡ് ഷോ നടത്തി...

Read More >>
സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധം; കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിവെച്ചു

Mar 19, 2026 04:16 PM

സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധം; കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിവെച്ചു

സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധം; കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍...

Read More >>
കോതമംഗലത്ത് എംഡിഎംഎയുമായി പതിനെട്ടുകാരിയും സുഹൃത്തും പിടിയിൽ

Mar 19, 2026 03:25 PM

കോതമംഗലത്ത് എംഡിഎംഎയുമായി പതിനെട്ടുകാരിയും സുഹൃത്തും പിടിയിൽ

കോതമംഗലത്ത് എംഡിഎംഎയുമായി പതിനെട്ടുകാരിയും സുഹൃത്തും...

Read More >>
Top Stories

Entertainment News