പേരാവൂർ: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള, കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് പന്തൽ അനുബന്ധ മേഖലയിലെ പ്രവർത്തകരെ സംരക്ഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന ജില്ലാ നേതാക്കൾ നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി.
കഴിഞ്ഞ 26ന് തളിപ്പറമ്പിൽ വെച്ചാണ് എൽ എസ് ഡബ്ലിയു എ കെ സംസ്ഥാന പ്രസിഡന്റ് അബ്ദുറഹീം കുഴിപ്പുറം ജാഥ ഉദ്‌ഘാടനം ചെയ്തത്.
അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ജാഥ 30ന് തലശ്ശേരിയിൽ സമാപിക്കും. ജില്ലാ പ്രസിഡന്റ് രാജേഷ് ഒ ടി കെ ജാഥ ക്യാപ്റ്റനും, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മനോജ് കെ കെ വൈസ് ക്യാപ്റ്റനുമാണ്.
Lswak kannur















.jpeg)



















