സൂപ്പര്‍ ലീഗില്‍ ഇന്ന് ഫൈനൽ

സൂപ്പര്‍ ലീഗില്‍ ഇന്ന് ഫൈനൽ
Dec 19, 2025 01:01 PM | By sukanya

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ ഫൈനലില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും തൃശൂര്‍ മാജിക് എഫ്‌സിയും തമ്മില്‍ ഏറ്റുമുട്ടും. ഇന്ന്‌ രാത്രി 7.30 ന് കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരും ഗ്രൂപ്പിലെ ടോപ്പേഴ്‌സുമായ കാലിക്കറ്റ് എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഫൈനലിന് യോഗ്യത നേടിയപ്പോള്‍ തൃശൂര്‍ മാജിക് എഫ്‌സി മലപ്പുറം എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫൈനലിന് യോഗ്യത നേടിയത്.

മികച്ച ഫോമില്‍ തുടരുന്ന മുഹമ്മദ് സിനാന്‍ തന്നെയാണ് കണ്ണൂര്‍ വാരിയേഴ്‌സിന്റെ പ്രധാന ശക്തി കേന്ദ്രം. 21 വയസ്സുമാത്രം പ്രായമുള്ള സിനാന്‍ നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് നാല് ഗോളും രണ്ട് അസിസ്റ്റും നേടി ഏറ്റവും അധിക ഗോള്‍ നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. ഹോം മത്സരങ്ങളില്‍ ഏറെ വിമര്‍ശനം നേരിട്ട പ്രതിരോധ നിര അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. സെമിയില്‍ ഗ്രൂപ്പ് ഘട്ടങ്ങളില്‍ 21 ഗോള്‍ നേടിയ കാലിക്കറ്റ് എഫ്‌സിക്ക് മുമ്പില്‍ നിക്കോളാസും വികാസും നയിക്കുന്ന പ്രതിരോധ നിര കോട്ടകെട്ടി. രണ്ട് മത്സരങ്ങളിലും ക്ലീന്‍ഷീറ്റും സ്വന്തമാക്കി. എല്ലാത്തിനും അപ്പുറം തന്ത്രങ്ങള്‍ക്ക് മറു തന്ത്രവുമായി മുഖ്യ പരിശീലകന്‍ മാനുവല്‍ സാഞ്ചസുമുണ്ട്.

സ്വന്തം മൈതാനത്ത് നടക്കുന്ന ഫൈനലില്‍ കളിച്ച അഞ്ച് ഹോം മത്സരങ്ങളില്‍ ഒരു വിജയം പോലും നേടാന്‍ കണ്ണൂരിന് സാധിച്ചിട്ടില്ലെന്നത് കണ്ണൂരിനെ അലട്ടുന്ന വിഷയമാണ്. കൂടാതെ മത്സരത്തിലുടനീളം അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും കൃത്യമായി ലക്ഷ്യത്തില്‍ എത്തിക്കാന്‍ സാധിക്കാക്കുന്നില്ല. സെമി ഫൈനലില്‍ പെനാല്‍റ്റിയിലൂടെയാണ് ഗോള്‍ കണ്ടെത്തിയത്.

സൂപ്പര്‍ ലീഗിലെ മികച്ച ടീമുകളില്‍ ഒന്നാണ് തൃശൂര്‍ മാജിക് എഫ്‌സി. ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തായി ഫിനിഷ് ചെയ്തു. ലീഗില്‍ ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയതും അടിച്ചതും തൃശൂര്‍ മാജിക് ആണ്. കൂടാതെ ഐ ലീഗില്‍ മികച്ച താരങ്ങളില്‍ ഒരാളായിരുന്നു മാര്‍ക്കസ് ജോസഫ് പരിക്ക് മാറി തിരിച്ചെത്തി മികച്ച ഫോമിലാണ്. സെമി ഫൈനലില്‍ മലപ്പുറത്തിന് എതിരെ ഹാട്രിക്ക് ഗോളാണ് ആണ് താരം നേടിയത്. ലെനി റോഡ്രിഗസ് നയിക്കുന്ന മധ്യനിരയും മേഴ്‌സണ്‍ ആല്‍വസ് നയിക്കുന്ന പ്രതിരോധ നിരയും മികച്ചതാണ്. ഗോള്‍ പോസ്റ്റില്‍ ഇന്ത്യന്‍ അണ്ടര്‍ 23 കമാലുദ്ദീന്‍ ഡബിള്‍ സ്‌ട്രോങ്.

കണ്ണൂര്‍ വാരിയേഴ്‌സിന് എതിരെ സൂപ്പര്‍ ലീഗില്‍ തൃശൂര്‍ മാജിക് എഫ്‌സിക്ക് ഇതുവരെ ജയിക്കാന്‍ സാധിച്ചിട്ടില്ല. രണ്ടാം സീസിണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒരു മത്സരം സമനിലയിലും പിരിഞ്ഞു. ഒരു മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് വിജയിക്കുകയും ചെയ്തു. ഗോളടിക്കാന്‍ പിശുക്ക് കാണിക്കുന്നതും പോരാഴ്മയാണ്. അതോടൊപ്പം സെമി ഫൈനലില്‍ അറ്റാക്കിംങ് താരം കെവിന്‍ പരിക്കേറ്റ് പുറത്തുപോയിരുന്നു.

Kannur

Next TV

Related Stories
‘നേതാക്കൾ അടിച്ചമർത്താൻ ശ്രമിക്കുന്നു’, കണ്ണൂരിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് പാർട്ടി വിട്ടു

Dec 19, 2025 02:32 PM

‘നേതാക്കൾ അടിച്ചമർത്താൻ ശ്രമിക്കുന്നു’, കണ്ണൂരിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് പാർട്ടി വിട്ടു

‘നേതാക്കൾ അടിച്ചമർത്താൻ ശ്രമിക്കുന്നു’, കണ്ണൂരിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് പാർട്ടി...

Read More >>
‘കല്യാണ മണ്ഡപത്തിൽ വന്നാൽ കാലുവെട്ടുമെന്ന് ബ്ലേഡ് മാഫിയ’; വിവാഹത്തിൽ നിന്ന് പിന്മാറി വരൻ, ജീവനൊടുക്കാന്‍ ശ്രമിച്ച് വധു

Dec 19, 2025 02:14 PM

‘കല്യാണ മണ്ഡപത്തിൽ വന്നാൽ കാലുവെട്ടുമെന്ന് ബ്ലേഡ് മാഫിയ’; വിവാഹത്തിൽ നിന്ന് പിന്മാറി വരൻ, ജീവനൊടുക്കാന്‍ ശ്രമിച്ച് വധു

‘കല്യാണ മണ്ഡപത്തിൽ വന്നാൽ കാലുവെട്ടുമെന്ന് ബ്ലേഡ് മാഫിയ’; വിവാഹത്തിൽ നിന്ന് പിന്മാറി വരൻ, ജീവനൊടുക്കാന്‍ ശ്രമിച്ച്...

Read More >>
സ്കൂൾ ബസിൽ എൽകെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; മലപ്പുറത്ത് ബസ് ക്ലീനര്‍ പിടിയിൽ

Dec 19, 2025 02:03 PM

സ്കൂൾ ബസിൽ എൽകെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; മലപ്പുറത്ത് ബസ് ക്ലീനര്‍ പിടിയിൽ

സ്കൂൾ ബസിൽ എൽകെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; മലപ്പുറത്ത് ബസ് ക്ലീനര്‍...

Read More >>
അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന കേസ്; സന്ദീപ് വാര്യര്‍ക്ക് മുന്‍കൂര്‍ ജാമ്യം

Dec 19, 2025 01:52 PM

അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന കേസ്; സന്ദീപ് വാര്യര്‍ക്ക് മുന്‍കൂര്‍ ജാമ്യം

അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന കേസ്; സന്ദീപ് വാര്യര്‍ക്ക് മുന്‍കൂര്‍...

Read More >>
ശബരിമല സ്വർണക്കൊള്ള: ഇ ഡി അന്വേഷിക്കും

Dec 19, 2025 12:37 PM

ശബരിമല സ്വർണക്കൊള്ള: ഇ ഡി അന്വേഷിക്കും

ശബരിമല സ്വർണക്കൊള്ള: ഇ ഡി...

Read More >>
 ടി.പി കൊലക്കേസ് പ്രതി ടി.കെ രജീഷിന് വീണ്ടും പരോൾ.

Dec 19, 2025 12:06 PM

ടി.പി കൊലക്കേസ് പ്രതി ടി.കെ രജീഷിന് വീണ്ടും പരോൾ.

ടി.പി കൊലക്കേസ് പ്രതി ടി.കെ രജീഷിന് വീണ്ടും...

Read More >>
Top Stories










News Roundup






Entertainment News