എടൂർ അൽഫോസ് ഭവൻ കുരിശുപള്ളിക്ക് നേരെ സാമൂഹ്യ ദ്രോഹികളുടെ ആക്രമണം

 എടൂർ അൽഫോസ് ഭവൻ  കുരിശുപള്ളിക്ക് നേരെ സാമൂഹ്യ ദ്രോഹികളുടെ ആക്രമണം
Mar 31, 2024 10:58 PM | By sukanya

എടൂർ:   മാടത്തിൽ കീഴ്പ്പള്ളി റോഡിൽ പഴയ പോസ്റ്റ് ഓഫീസിന് സമീപം സ്ഥിതിചെയ്യുന്ന അൽഫോസ് ഭവൻ ആശ്രമം വക നിത്യ സഹായ മാതാവിന്റെ കുരിശുപള്ളിക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ആശ്രമത്തിന് മുൻവശമുള്ള കുരിശുപള്ളിയുടെ ചില്ലുകൾ എറിഞ്ഞു തകർത്തു. എടൂർ മേഖലയിൽ കഴിഞ്ഞ മുപ്പത് വർഷമായി പ്രവൃത്തിച്ചു വരുന്ന ദിവ്യ രക്ഷകസഭയുടെ സെമിനാരിയും ആശ്രമവും സ്ഥിതി ചെയുന്ന സ്ഥലത്തെ കുരിശുപള്ളിക്ക് നേരെയാണ് സാമൂഹിക വിരുദ്ധരുടെ ആക്രമണമുണ്ടായത്. രാത്രി ഏഴരയോടെയാണ് കുരിശുപള്ളിയുടെ ചില്ലുകൾ എറിഞ്ഞു തകർത്ത രീതിയിൽ കാണപ്പെട്ടത്. അൽഫോൻസ് പവൻ സുപ്പീരിയർ ഫാ.റോയി കണ്ടത്തിൽപറമ്പിൽ അറിയിച്ചതിനെ തുടർന്ന് രാത്രി എട്ടു മണിയോടെ ഇരിട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

എടൂർ ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറി, അൽഫോൻസ് ഭവൻ വൈദികരായ ഫാ. ചാക്കോ, ഫാ. ജോസ്, ഫാ. ജിനേഷ് തുടങ്ങിയവർ സ്ഥലത്തെത്തി. ഉച്ചയ്ക്ക് രണ്ടു മണിയോടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന വ്യക്തിയെ പ്രദേശത്ത് കണ്ടതായി അയൽപകത്തെ വീട്ടുകാർ പറയുന്നു. ഇരിട്ടി എ എസ് പി യോഗേഷ് മന്ദയ്യ അടക്കമുള്ള ഉന്നത പോലീസ് സംഘം പരിശോധന നടത്തി. ഇരിട്ടി സി ഐ പി. കെ. ജിജേഷ്, എ എസ് ഐ കെ. സന്തോഷ്‌ ഉൾപ്പെടെയുള്ള സംഘം സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് വരുകയാണ്

Anti-Social Elements Attack Edoor Alphons Bhavan Cross

Next TV

Related Stories
പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ

Jan 12, 2026 09:06 AM

പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ

പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30...

Read More >>
ഇരിട്ടി വിളക്കോട് എം എസ് എഫ് പ്രവർത്തകന് വെട്ടേറ്റു

Jan 12, 2026 08:53 AM

ഇരിട്ടി വിളക്കോട് എം എസ് എഫ് പ്രവർത്തകന് വെട്ടേറ്റു

ഇരിട്ടി വിളക്കോട് എം എസ് എഫ് പ്രവർത്തകന്...

Read More >>
കോട്ടയത്ത് സ്ത്രീയെ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി

Jan 12, 2026 08:31 AM

കോട്ടയത്ത് സ്ത്രീയെ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയത്ത് സ്ത്രീയെ കഴുത്തറത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും...

Read More >>
കോഴിക്കോട്  വാഹനാപകടം:  മൂന്ന് പേർ മരിച്ചു

Jan 12, 2026 07:34 AM

കോഴിക്കോട് വാഹനാപകടം: മൂന്ന് പേർ മരിച്ചു

കോഴിക്കോട് വാഹനാപകടം: മൂന്ന് പേർ...

Read More >>
കേരളോത്സവം 2026; സംഘാടക സമിതി രൂപീകരിച്ചു

Jan 12, 2026 07:07 AM

കേരളോത്സവം 2026; സംഘാടക സമിതി രൂപീകരിച്ചു

കേരളോത്സവം 2026; സംഘാടക സമിതി...

Read More >>
വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മത പ്രകാരം'; ജാമ്യാപേക്ഷയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Jan 12, 2026 05:08 AM

വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മത പ്രകാരം'; ജാമ്യാപേക്ഷയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മത പ്രകാരം'; ജാമ്യാപേക്ഷയുമായി രാഹുല്‍...

Read More >>
Top Stories

News Roundup