കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായത് വധശ്രമമെന്ന് സിപിഐഎം നേതാവ് എംവി ജയരാജൻ. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും മന്ത്രിയെ വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നതെന്നും എം വി ജയരാജൻ പറഞ്ഞു. പരിയാരം മെഡിക്കൽ കോളജിൽ വീണാ ജോർജിനെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി ഇപ്പോഴും ഐസിയുവിൽ തുടരുകയാണ്.കഴുത്തിന്റെ വലതുഭാഗത്താണ് പരുക്ക്, മന്ത്രി നിന്നിരുന്നതിന്‍റെ വലതുഭാഗത്തേക്ക് കറുത്ത തുണിയുമായി ഒരാൾ വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അയാൾ പ്രതിഷേധത്തിന് അല്ല കൊലപാതകത്തിനാണ് ശ്രമിച്ചത്. റീത്ത് വെച്ച് മന്ത്രിയെ വധിക്കാനായിരുന്നു നീക്കമെന്നും എം വി ജയരാജൻ ആരോപിച്ചു. വീണാ ജോര്‍ജിന്‍റെ അടുത്ത ഒരാള്‍ എത്തിയതിന്‍റെ ദൃശ്യവും എം വി ജയരാജൻ പുറത്തുവിട്ടു.
അതേസമയം, കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിലും അദ്ദേഹം പ്രതികരണം നടത്തി.പ്രവർത്തകർ ആത്മസംയമനം പാലിക്കണം മന്ത്രിയുടേത് നാടകം എന്ന് പറയുന്നവരാണ് നാടകം കളിക്കുന്നതെന്നും എം വി ജയരാജൻ വ്യക്തമാക്കി. മന്ത്രിയുടെ കഴുത്തിനേറ്റ പരുക്കിന്റെ വേദന കൈയ്യിലേക്ക് കൂടി വ്യാപിച്ചു. ബി പി ഹൈ ലെവലെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. ന്യൂറോ സർജ്ജൻ അടങ്ങുന്ന വിദഗ്ധ സംഘം രാത്രിയോടെ പരിയാരം മെഡിക്കൽ കോളജിൽ എത്തി മന്ത്രി വിശദമായി പരിശോധിച്ചിരുന്നു. ഗണ്‍മാന്‍റെ പരാതില്‍ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ അഞ്ച് കെഎസ്‌യു പ്രവർത്തകർ റിമാൻഡിലാണ്.
Mvjayarajan















.jpeg)
.jpeg)
.jpeg)






















