നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ്‌ മണി സംബന്ധിച്ച്‌ ചർച്ച നടത്തും

നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ്‌ മണി സംബന്ധിച്ച്‌ ചർച്ച നടത്തും
Apr 18, 2024 10:33 PM | By shivesh

ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയെ കാണാൻ അമ്മ പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് പോകും. ഡല്‍ഹി ഹൈക്കോടതിയുടെ അനുമതിയോടെയാണ് യാത്ര. 

കൊല്ലപ്പെട്ട യെമന്‍ പൗരന്‍റെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച്‌ പ്രേമകുമാരി ചര്‍ച്ച നടത്തുമെന്നും അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു. യെമനില്‍ ബിസിനസ് ചെയ്യുന്ന സാമുവല്‍ ജെറോമും അവരുടെ ഒപ്പം ഉണ്ടാകും. യെമൻ പൗരൻ തലാല്‍ അബ്ദുമഹ്ദി 2017ലാണ് കൊല്ലപ്പെട്ടത്.

കേസില്‍ നിമിഷപ്രിയയെ വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചു. പിന്നീട് യെമനിലെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ വിധി ശരിവച്ചു. കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബത്തിന് ബ്ലഡ് മണി നല്‍കുന്നതിനായി ആദ്യഘട്ടത്തില്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല.

Nimisha priya mother

Next TV

Related Stories
ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

May 1, 2024 06:20 PM

ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി...

Read More >>
വാക്ക് ഇൻ ഇന്റർവ്യൂ

May 1, 2024 06:00 PM

വാക്ക് ഇൻ ഇന്റർവ്യൂ

വാക്ക് ഇൻ ഇന്റർവ്യൂ...

Read More >>
#chanappara l ചാണപ്പാറ ദേവീ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷം മെയ് മൂന്ന് മുതൽ അഞ്ച് വരെ

May 1, 2024 05:14 PM

#chanappara l ചാണപ്പാറ ദേവീ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷം മെയ് മൂന്ന് മുതൽ അഞ്ച് വരെ

ചാണപ്പാറ ദേവീ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷം മെയ് മൂന്ന് മുതൽ അഞ്ച് വരെ...

Read More >>
#kiliyanthara l പഠന മികവിന് അംഗീകാരം ആകാശ ചിറകിലേറി വിദ്യാർത്ഥികൾ

May 1, 2024 05:04 PM

#kiliyanthara l പഠന മികവിന് അംഗീകാരം ആകാശ ചിറകിലേറി വിദ്യാർത്ഥികൾ

പഠന മികവിന് അംഗീകാരം ആകാശ ചിറകിലേറി...

Read More >>
#kannur l ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിത നീക്കം, സൈബർ ഇടത്തിൽ സംഘടിതമായ ആക്രമണം നടക്കുന്നു: വി കെ സനോജ്

May 1, 2024 04:47 PM

#kannur l ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിത നീക്കം, സൈബർ ഇടത്തിൽ സംഘടിതമായ ആക്രമണം നടക്കുന്നു: വി കെ സനോജ്

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിത നീക്കം, സൈബർ ഇടത്തിൽ സംഘടിതമായ ആക്രമണം നടക്കുന്നു: വി കെ സനോജ്...

Read More >>
#pattiyam l ലോക തൊഴിലാളി ദിനം ആചരിച്ചു

May 1, 2024 04:24 PM

#pattiyam l ലോക തൊഴിലാളി ദിനം ആചരിച്ചു

ലോക തൊഴിലാളി ദിനം...

Read More >>
Top Stories










GCC News