#wayanad l വയനാട്ടിൽ എത്തുമ്പോൾ കുടുംബാംഗങ്ങളുടെ അടുത്തു വന്നത് പോലെ, ഇവിടെയുള്ളത് ശ്രീനാരയണഗുരുവിൻ്റെ ശിഷ്യൻമാർ: പ്രിയങ്ക ഗാന്ധി

#wayanad l വയനാട്ടിൽ എത്തുമ്പോൾ കുടുംബാംഗങ്ങളുടെ അടുത്തു   വന്നത് പോലെ, ഇവിടെയുള്ളത് ശ്രീനാരയണഗുരുവിൻ്റെ ശിഷ്യൻമാർ: പ്രിയങ്ക ഗാന്ധി
Apr 24, 2024 05:56 PM | By veena vg

വയനാട്:    വയനാട്ടിൽ എത്തുമ്പോൾ കുടുംബാംഗങ്ങളുടെ അടുത്ത് വന്നത് പോലെയാണ് അനുഭവപ്പെടുന്നതെന്ന് പ്രിയങ്ക ഗാന്ധി. നിങ്ങൾ ഇന്ത്യയുടെ അഭിമാനമാണ്. നിങ്ങൾ സമത്വം എന്ന ആശയം കൊണ്ടുവന്ന ശ്രീ നാരയണഗുരുവിൻ്റെ ശിഷ്യൻമാരാണ്. രാഹുൽ ​ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തിയതാണ് പ്രിയങ്ക.

മലയാളത്തിലാണ് കോൺ​ഗ്രസ് നേതാവ് പ്രസംഗം ആരംഭിച്ചത്. ഇതേ ആശയമാണ് ഗാന്ധിക്കും ഉണ്ടായിരുന്നത്. നിങ്ങൾ ചെയ്യാൻ പോകുന്ന വോട്ടാണ് രാജ്യത്തെ ശക്തിപ്പെടുത്തുന്നത്. നിങ്ങളുടെ വോട്ട് ഭരണഘടനയെ സംരക്ഷിക്കാൻ. മാധ്യമങ്ങൾ ബി ജെ പി യുടെ കൈപിടിയിൽ. സത്യം അറിയുക എന്നത് സാധ്യമല്ലാത്ത സ്ഥിതി.

തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി വർഷങ്ങളായി ആസൂത്രിതമായി ആക്രമിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കള്ളകേസുകൾ എടുക്കുന്നതായും പ്രിയങ്ക ​ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല.

കഴിഞ്ഞ  പത്തു വർഷമായി ഭരണഘടന സ്ഥാപനങ്ങളെല്ലാം ബിജെപി തകർക്കുന്നു. രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാൻ ബിജെപി ശ്രമിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

Wayanad

Next TV

Related Stories
താല്‍ക്കാലിക നിയമനം

May 6, 2024 09:26 AM

താല്‍ക്കാലിക നിയമനം

താല്‍ക്കാലിക...

Read More >>
കൊതുക് ജന്യ രോഗങ്ങള്‍ തടയാന്‍ ഡ്രൈ ഡേ ആചരണം പ്രധാനം

May 6, 2024 07:59 AM

കൊതുക് ജന്യ രോഗങ്ങള്‍ തടയാന്‍ ഡ്രൈ ഡേ ആചരണം പ്രധാനം

കൊതുക് ജന്യ രോഗങ്ങള്‍ തടയാന്‍ ഡ്രൈ ഡേ ആചരണം...

Read More >>
ഏകദിന കവിത ക്യാമ്പ് നടന്നു

May 6, 2024 07:04 AM

ഏകദിന കവിത ക്യാമ്പ് നടന്നു

ഏകദിന കവിത ക്യാമ്പ്...

Read More >>
കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

May 6, 2024 06:38 AM

കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി...

Read More >>
ബീച്ചിൽ പോകരുത്, കടലിൽ ഇറങ്ങരുത്:  ജാഗ്രത വേണം

May 6, 2024 06:24 AM

ബീച്ചിൽ പോകരുത്, കടലിൽ ഇറങ്ങരുത്: ജാഗ്രത വേണം

ബീച്ചിൽ പോകരുത്, കടലിൽ ഇറങ്ങരുത്: ജാഗ്രത...

Read More >>
മാഹി ബൈപ്പാസിൽ നിന്ന് രണ്ട് പെൺകുട്ടികൾ പുഴയിലേക്ക് ചാടി:നാട്ടുകാർ രക്ഷപെടുത്തി

May 5, 2024 07:29 PM

മാഹി ബൈപ്പാസിൽ നിന്ന് രണ്ട് പെൺകുട്ടികൾ പുഴയിലേക്ക് ചാടി:നാട്ടുകാർ രക്ഷപെടുത്തി

മാഹി ബൈപ്പാസിൽ നിന്ന് രണ്ട് പെൺകുട്ടികൾ പുഴയിലേക്ക്...

Read More >>
Top Stories










News Roundup