കണിയാമ്പറ്റ സെൻ്റ് മേരീസ് ഇടവക സുവർണ്ണ ജൂബിലി തിരുനാളിന് കൊടിയേറി

കണിയാമ്പറ്റ സെൻ്റ് മേരീസ് ഇടവക സുവർണ്ണ ജൂബിലി തിരുനാളിന് കൊടിയേറി
Apr 30, 2024 09:52 AM | By sukanya

 കണിയാമ്പറ്റ : 1970 ൽ 13 കുടുംബങ്ങളുമായി തുടങ്ങിയ മാനന്തവാടി രൂപതയിലെ കണിയാമ്പറ്റ സെൻ്റ് മേരീസ് ഇടവക ഇന്ന് 93 കുടുംബങ്ങളായി വളർന്ന് സുവർണ്ണ ജൂബിലി നിറവിൽ കഴിഞ്ഞ ഒരു വർഷം കൃതജ്ഞതാവർഷമായി ആചരിച്ച്, ഏപ്രിൽ 27 മുതൽ മെയ് അഞ്ച് വരെ ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന നവ ദിന നന്ദി ഉത്സവത്തിനും ഇടവക തിരുനാളിനും തുടക്കമായി .

ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ കൊടി ഉയർത്തി, പൂർവ്വിക സ്മരണ ദിനമായി ആചരിച്ച് സെമിത്തേരി സന്ദർശനവും ദീപ പ്രയാണവും വി.കുർബ്ബാനയും അർപ്പിച്ചു. കൃതജ്ഞതാ വർഷ സമാപനാഘോഷങ്ങളുടെ ഉത്ഘാടനവും ജൂബിലി സ്മാരക ഭവനത്തിൻ്റെ വെഞ്ചരിപ്പും മാനന്തവാടി രൂപതാ സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം നിർവ്വഹിച്ചു. ഇതോടൊപ്പം വി.യൗസേപ്പിതാവിൻ്റെ തിരുനാളും പിതൃ ദിനാചരണവും നടത്തി. ഏപ്രിൽ 29 തിങ്കളാഴ്ച വി. സെബസ്ത്യാനോസിൻ്റെ തിരുനാളും മാതൃ ദിനവും ആചരിക്കും. വൈകുന്നേരം 4.30 ന് പള്ളിക്കുന്ന് ലൂർദ് മാതാ തീർത്ഥാടന കേന്ദ്രം റെക്ടർ വെരി.റവ. ഫാ. ഡോ. അലോഷ്യസ് കുളങ്ങര ലത്തീൻ കുർബാന അർപ്പിക്കും. ഏപ്രിൽ 30 ചൊവ്വാഴ്ച മാർത്തോമാ ശ്ലീഹായുടെ തിരുനാളും യുവജനദിനവും ആചരിക്കും. വൈകുന്നേരം 4.30 ന് കാര്യമ്പാടി സെൻ്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി വികാരി റവ. ഫാ. ലിബിൻ പാലക്കാ പ്രായിൽ മലങ്കര കുർബ്ബാന അർപ്പിക്കും മെയ് ഒന്നിന് വി യൂദാശ്ലീഹായുടെ തിരുനാളും കുട്ടികളുടെ ദിനവും ആചരിക്കും.

രാവിലെ 8 ന് നടവയൽ മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ ആർച്ച് പ്രീസ്റ്റ് വെരി.റവ. ഫാ. ഡോ. ഗർവാസീസ് മറ്റം വിശുദ്ധ കുർബ്ബാ അർപ്പിക്കും. അന്നേ ദിവസം കുട്ടികളുടെ ആദ്യകുർബാന സ്വീകരണവും ഉണ്ടായിരിക്കും. മെയ് രണ്ടിന് വി. കൊച്ചുത്രേസ്യയുടെ തിരുനാളും ശിശുദിനവും ആചരിക്കും. വൈകുന്നേരം 4.30 ന് കാരക്കാമല സെൻ്റ് മേരീസ് ചർച്ച് വികാരി റവ. ഫാ.ബെന്നി പനക്കൽ നൊവേനയും വി.കുർബാനയും അർപ്പിക്കും മെയ് മൂന്നിന് വി.അൽഫോൺസാമ്മയുടെ തിരുനാളും സമർപ്പിത ദിനവും ആചരിക്കും. വൈകുന്നേരം 4.30 ന് മാനന്തവാടി രൂപതാ വികാരി ജനറാൾ വെരി.റവ.മോൺ. പോൾ മുണ്ടോളിക്കൽ ആഘോഷമായ വി.കുർബാന അർപ്പിക്കും. ഫാ.റൂബിൻ തട്ടത്തുപറമ്പിൽ, ഫാ. വിൽസൺ മുളക്കൽ എന്നിവർ സഹകാർമ്മികരാകും. എഴ് മണിക്ക് ഇടവക കലാസന്ധ്യയും വിശ്വാസപരിശീലക സംഗമവും സംഘടിപ്പിക്കും. മെയ് നാലിന് വൈദീക ദിനമായി ആചരിക്കും. ഇടവകയിലെ മുൻ വൈദീകരെ ആദരിക്കും. വൈകുന്നേരം 4.30 ന് തലശ്ശേരി ആർച്ച് ബിഷപ്പ് എമരിത്തൂസ് മാർ ജോർജ്ജ് ഞരളക്കാട്ട് ആഘോഷമായ തിരുനാൾ കുർബ്ബാന അർപ്പിക്കും.

ഇടവക പ്രഥമ വികാരിയായിരുന്ന വെരി.റവ. ഫാ. മാത്യു പോത്തനാമല, വെരി.റവ. ഫാ. ജോർജ്ജ് കല്ലടാന്തിയിൽ എന്നിവർ സഹകാർമ്മികത്വം വഹിക്കും. വൈകുന്നേരം 6.30 ന് കണിയാമ്പറ്റ ടൗണിലേക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണവും തുടർന്ന് സ്നേഹ വിരുന്നും ,ആകാശവിസ്മയവും ഉണ്ടായിരിക്കും. മെയ് അഞ്ചിന് ഇടവക ദിനമായി ആചരിക്കും. മാനന്തവാടി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം കൃതജ്ഞതാ വർഷ സമാപന ആഘോഷമായ തിരുനാൾ കുർബ്ബാന അർപ്പിക്കും. തുടർന്ന് നവീകരിച്ച ഇടവക മന്ദിരത്തിൻ്റെ വെഞ്ചരിപ്പും അദ്ദേഹം നിർവ്വഹിക്കും.

എല്ലാ ദിവസവും നൊവേനയും, പ്രദക്ഷിണവും നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും.ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ , നടത്തിപ്പ് കൈക്കാരനായബേബി നാപ്പള്ളി ജനറൽ കൺവീനറായും കൈക്കാരന്മാരായ ജോജോ കുറ്റിയാനിക്കൽ ,ഷിബു കിഴക്കേപറമ്പിൽ ,മത്തായി പൊട്ടക്കൽ എന്നിവരടങ്ങിയ 101 അംഗസമിതി ഇടവക സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക്നേതൃത്വം നൽകി .

Kaniyambatta

Next TV

Related Stories
യാസ് ഫുട്‌ബോള്‍ അക്കാദമി ഉദ്ഘാടനം ചെയ്തു

May 21, 2024 02:12 AM

യാസ് ഫുട്‌ബോള്‍ അക്കാദമി ഉദ്ഘാടനം ചെയ്തു

യാസ് ഫുട്‌ബോള്‍ അക്കാദമി ഉദ്ഘാടനം...

Read More >>
പോക്‌സോ കേസില്‍ അറസ്റ്റില്‍

May 21, 2024 02:06 AM

പോക്‌സോ കേസില്‍ അറസ്റ്റില്‍

പോക്‌സോ കേസില്‍...

Read More >>
'കനസ്ജാഗ' സഹവാസ ക്യാമ്പിന് തുടക്കമായി

May 21, 2024 02:01 AM

'കനസ്ജാഗ' സഹവാസ ക്യാമ്പിന് തുടക്കമായി

കനസ്ജാഗ സഹവാസ ക്യാമ്പിന്...

Read More >>
പണി തീരും മുമ്പ് തകർന്ന് മലയോര ഹൈവേ

May 20, 2024 09:03 PM

പണി തീരും മുമ്പ് തകർന്ന് മലയോര ഹൈവേ

പണി തീരും മുമ്പ് തകർന്ന് മലയോര ഹൈവേ...

Read More >>
വഴിയോര കച്ചവടക്കാർക്ക് വെന്ററിങ്ങ് സർട്ടിഫിക്കറ്റുകൾ നൽകി

May 20, 2024 07:06 PM

വഴിയോര കച്ചവടക്കാർക്ക് വെന്ററിങ്ങ് സർട്ടിഫിക്കറ്റുകൾ നൽകി

വഴിയോര കച്ചവടക്കാർക്ക് വെന്ററിങ്ങ് സർട്ടിഫിക്കറ്റുകൾ...

Read More >>
കൊട്ടിയൂരിൽ നെയ്യ് പായസത്തിൻ്റെ വിതരണം ഉദ്‌ഘാടനം ചെയ്തു

May 20, 2024 06:28 PM

കൊട്ടിയൂരിൽ നെയ്യ് പായസത്തിൻ്റെ വിതരണം ഉദ്‌ഘാടനം ചെയ്തു

കൊട്ടിയൂരിൽ നെയ്യ് പായസത്തിൻ്റെ വിതരണം ഉദ്‌ഘാടനം...

Read More >>
Top Stories