---
title: "ട്രെയിനിൽനിന്ന് വീണ് മലയാളി യുവാവ് മരണപ്പെട്ടു"
english_title: "Malayalee youth dies"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21970/Malayalee-youth-dies"
published_at: "2022-01-21T12:40:00+05:30"
category: "News"
language: "ml"
image: "https://malayorashabdam.truevisionnews.com/image-uploads/61ea5cac65d8b_Picsart_22-01-21_12-40-07-626.jpg"
keywords: []
---

# ട്രെയിനിൽനിന്ന് വീണ് മലയാളി യുവാവ് മരണപ്പെട്ടു

> **Lead Summary:** ട്രെയിനിൽനിന്ന് വീണ് മലയാളി യുവാവ് മരണപ്പെട്ടു. നാട്ടില്‍നിന്നും ബേഗ്ലൂരിലേക്ക് വരികയായിരുന്ന ഉളിയില്‍ സ്വദേശി താഴെപുരയില്‍ ഹുസൈനിന്‍റെ മകന്‍ സിദ്ദീഖ് ആണ് ഇന്ന് പുലര്‍ച്ചെ യശ്വന്തപുരം കണ്ണൂര്‍ എക്സ്പ്രസ്സ് ട്രൈനില്‍നിന്നും വീണ് മരിച്ചത്.

## Article Content

ട്രെയിനിൽനിന്ന് വീണ് മലയാളി യുവാവ് മരണപ്പെട്ടു. നാട്ടില്‍നിന്നും ബേഗ്ലൂരിലേക്ക് വരികയായിരുന്ന ഉളിയില്‍ സ്വദേശി താഴെപുരയില്‍ ഹുസൈനിന്‍റെ മകന്‍ സിദ്ദീഖ് ആണ് ഇന്ന് പുലര്‍ച്ചെ യശ്വന്തപുരം കണ്ണൂര്‍ എക്സ്പ്രസ്സ് ട്രൈനില്‍നിന്നും വീണ് മരിച്ചത്.

പുലര്‍ച്ചെ 5.50ന് ട്രൈന്‍ കര്‍മ്മല്‍രാം സ്റ്റേഷനില്‍നിന്നും നീങ്ങിതുടങ്ങിയപ്പോള്‍ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുംബോളാണ് പാളത്തില്‍ വീണത്. അവിടെ വെച്ചുതന്നെ മരണപ്പെട്ടിരുന്നു. മാതാവ് മറിയം, ഉനൈസ്,സീനത്ത്,രഹന എന്നിവര്‍ സഹോദരങ്ങളാണ് ബൈപ്പനഹളളി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം സി വി രാമന്‍ നഗര്‍ ആശുപത്രിയിലേക്ക് മാറ്റി.

ബന്ധുക്കള്‍ എത്തിയതിന്ന് ശേഷം പോസ്റ്റമോട്ടം നടത്തി സ്വദേശത്തേക്ക് കൊണ്ടുപോകും. പ്രവാസിയായ സിദ്ദീഖ് നാട്ടിലെത്തിയിട്ട് കുറച്ചു നാളുകളായിട്ടെ ഉളളൂ ബേഗ്ലൂരിലുളള സുഹൃത്തുക്കളെയും മുന്നെ ജോലിചെയ്ത കടയും സന്ദര്‍ശിക്കാന്‍ വേണ്ടി വരുംബോളാണ് ആ യാത്ര മരണത്തിന്‍റെ യാത്രയായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21970/Malayalee-youth-dies)