---
title: "ചെങ്കൽ ലോറി ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു "
english_title: "Collapsed and died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21978/Collapsed-and-died"
published_at: "2022-01-21T13:09:00+05:30"
category: "News"
language: "ml"
image: "https://malayorashabdam.truevisionnews.com/image-uploads/61ea653771ea1_Picsart_22-01-21_13-17-42-383.jpg"
keywords: []
---

# ചെങ്കൽ ലോറി ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു 

> **Lead Summary:** ഇരിട്ടി:ചെങ്കൽ ലോറി ഡ്രൈവറായയുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കോളിക്കടവിലെ മാറോളി ഹൗസിൽ എം ശ്രീനിഷ് ആണ് കുഴഞ്ഞ് വീണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ കുഴഞ്ഞു വീണ ശ്രീ നിഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

ഇരിട്ടി:ചെങ്കൽ ലോറി ഡ്രൈവറായയുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കോളിക്കടവിലെ മാറോളി ഹൗസിൽ എം ശ്രീനിഷ് ആണ് കുഴഞ്ഞ് വീണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ കുഴഞ്ഞു വീണ ശ്രീ നിഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരിട്ടി കല്ലുമുട്ടിയിലെ കൂടാളിയൻ വിലാസിനിയുടെയും മാറോളി ശ്രീധരൻ്റെയും മകനാണ്. ഭാര്യ: അശ്വതി മകൾ: ആര്യശ്രീ. സഹോദരങ്ങൾ: ശ്രീശാന്ത്, വിമിത്ത് കണ്ണൂർ ഗവ.മെഡി' കോളജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകീട്ട് കോളിക്കടവ് പായം പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്ക്കരിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21978/Collapsed-and-died)