പേരാവൂർ: എൽ.ഐ.സി ഉൾപ്പടെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്നതിനെതിരെയും, ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്ക് വകയിരുത്തിയ പണം വെട്ടി ചുരുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ പേരാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ പോസ്റ്റ്‌ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
പരിപാടി സിപിഐഎം ഏരിയ കമ്മിറ്റി അംഗം പി വി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഏരിയ ജോയിന്റ് സെക്രട്ടറി അമൽജിത് എം ആർ സ്വാഗതം പറഞ്ഞു, ഏരിയ പ്രസിഡന്റ് സംഗീത് തുടങ്ങിയവർ പങ്കെടുത്തു.
Sfi peravoor area committee




.jpeg)



.jpeg)
























