ഇന്ന് കേരളപ്പിറവി: ഐക്യകേരളത്തിന് ഇന്ന് അറുപത്തെട്ട് വയസ്

ഇന്ന് കേരളപ്പിറവി: ഐക്യകേരളത്തിന് ഇന്ന് അറുപത്തെട്ട് വയസ്
Nov 1, 2024 06:38 AM | By sukanya

തിരുവനന്തപുരം: ഐക്യകേരളത്തിന് ഇന്ന് അറുപത്തെട്ട് വയസ്. വികസന നേട്ടങ്ങളുടേയും സമൂഹമെന്ന നിലയിൽ നേരിടുന്ന വലിയ വെല്ലുവിളികളുടേയും നടുവിലൂടെയാണ് കേരളത്തിന്‍റെ കഴിഞ്ഞ ഒരുവര്‍ഷം കടന്ന് പോകുന്നത്.

സമാനതകളില്ലാത്ത ഒരു ദുരന്തമുഖത്ത് ഒരുമയുടെ ഒറ്റത്തുരുത്തായി നിന്ന കേരളം അതിജീവനത്തിന്‍റെ പുതിയ ചരിത്രത്തിനും തുടക്കം കുറിക്കുകയാണ്. പ്രതിസന്ധികളെ ഒരുമിച്ച് നേരിട്ട കേരള ജനത പുതിയ പ്രതീക്ഷകളോടെയാണ് കേരളപ്പിറവിയെ വരവേൽക്കുന്നത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിലുള്ള ഇന്നത്തെ കേരളത്തിന്‍റെ രൂപീകരണം.

ഭൂപടമെടുത്ത് മേശപ്പുറത്ത് നിവർത്തിയാൽ ഭൂലോകത്തിന്‍റെ ഒരറ്റത്താണെന്ന് തോന്നും. കടലിലേക്ക് കിനിഞ്ഞിറങ്ങും പോലെ കേരളമെന്ന കുഞ്ഞുനാട്. ഐക്യകേരളത്തിന് വേണ്ടിയുള്ള മുറവിളിക്കൊടുവിലായിരുന്നു പിറവി. മലയാള ഭാഷയുടെ മാത്രമല്ല, മതിലില്ലാത്ത മനസ്സുകളുടേയും മതേതര മൂല്യങ്ങളുടേയും കലവറയായിരുന്നു എന്നും കേരളം. കാലത്തിന്‍റെ കുതിപ്പിൽ എങ്ങും എവിടെയും ഒന്നാമതെത്താൻ നാട് ഒത്തൊരുമിച്ച് കൈകോര്‍ത്ത എത്രയെത്ര ഏടുകൾ.

അക്ഷരം പഠിച്ച് സാക്ഷരതയിൽ ഒന്നാമതെത്തി, രാഷ്ട്രീയ ധാരണകൾ കെട്ടിപ്പടുത്ത് മാതൃകയായി, രാജ്യത്തിന്‍റെ സാമൂഹിക സാമ്പത്തിക ജീവിത നിലവാര സൂചികകളിൽ ഓടിയോടി മുന്നിലെത്തി, അങ്ങനെ നിരവധി നേട്ടങ്ങൾ ഇക്കാലയളവിൽ മലയാളക്കരക്ക് സ്വന്തമായി. കേരളത്തിന്‍റെ അറുപത്തെട്ടിന്‍റെ ചെറുപ്പം പക്ഷെ ഇപ്പോൾ വെല്ലുവിളികളുടേത് കൂടിയാണ്. 

Thiruvanaththapuram

Next TV

Related Stories
പി പി ദിവ്യക്ക് ഇന്ന് നിർണായക ദിനം:  ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Nov 1, 2024 08:43 AM

പി പി ദിവ്യക്ക് ഇന്ന് നിർണായക ദിനം: ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും

പി പി ദിവ്യക്ക് ഇന്ന് നിർണായക ദിനം: ജാമ്യപേക്ഷ ഇന്ന് കോടതി...

Read More >>
തുലാംവാവുബലി; തിരുനെല്ലിയിൽ ആയിരങ്ങളെത്തി

Nov 1, 2024 07:47 AM

തുലാംവാവുബലി; തിരുനെല്ലിയിൽ ആയിരങ്ങളെത്തി

തുലാംവാവുബലി; തിരുനെല്ലിയിൽ...

Read More >>
കേരളത്തിലെ രണ്ട് വന്ദേഭാരത് ട്രെയിനുകളും മാറുന്നു, ഔദ്യോഗിക തീരുമാനം ഉടന്‍

Nov 1, 2024 07:35 AM

കേരളത്തിലെ രണ്ട് വന്ദേഭാരത് ട്രെയിനുകളും മാറുന്നു, ഔദ്യോഗിക തീരുമാനം ഉടന്‍

കേരളത്തിലെ രണ്ട് വന്ദേഭാരത് ട്രെയിനുകളും മാറുന്നു, ഔദ്യോഗിക തീരുമാനം...

Read More >>
ശബരിമല സന്നിധാനത്തെ ആഴി അണഞ്ഞതായി പരാതി; നെയ്‌തേങ്ങകള്‍ കരാറുകാര്‍ വാരി മാറ്റിയെന്ന് ആക്ഷേപം

Nov 1, 2024 05:07 AM

ശബരിമല സന്നിധാനത്തെ ആഴി അണഞ്ഞതായി പരാതി; നെയ്‌തേങ്ങകള്‍ കരാറുകാര്‍ വാരി മാറ്റിയെന്ന് ആക്ഷേപം

ശബരിമല സന്നിധാനത്തെ ആഴി അണഞ്ഞതായി പരാതി; നെയ്‌തേങ്ങകള്‍ കരാറുകാര്‍ വാരി മാറ്റിയെന്ന്...

Read More >>
പേരാവൂർ മൈൻഡ് സെറ്റ് കൗൺസലിങ് സെൻ്ററിന് വൈ.എം സി.എ നാഷണൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം

Nov 1, 2024 04:57 AM

പേരാവൂർ മൈൻഡ് സെറ്റ് കൗൺസലിങ് സെൻ്ററിന് വൈ.എം സി.എ നാഷണൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം

പേരാവൂർ മൈൻഡ് സെറ്റ് കൗൺസലിങ് സെൻ്ററിന് വൈ.എം സി.എ നാഷണൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ...

Read More >>
ജിമ്മി ജോർജ് അവാർഡ് ഒളിമ്പ്യൻ അബ്ദുല്ല അബൂബക്കറിന്

Oct 31, 2024 07:40 PM

ജിമ്മി ജോർജ് അവാർഡ് ഒളിമ്പ്യൻ അബ്ദുല്ല അബൂബക്കറിന്

ജിമ്മി ജോർജ് അവാർഡ് ഒളിമ്പ്യൻ അബ്ദുല്ല...

Read More >>
Top Stories