ഡൽഹി : മലയാളികൾക്ക് കേരളപ്പിറവി ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളികൾ കഠിനാധ്വാനികളെന്നും ഭൂപ്രകൃതിക്കും പാരമ്പര്യത്തിനും പേരുകേട്ടയിടമാണ് കേരളമെന്നും ആശംസയിൽ പ്രധാനമന്ത്രി കുറിച്ചു. കേരളത്തിൽ നിന്നുള്ള ജനങ്ങൾ ലോകമെമ്പാടും, വിവിധ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇനിയും പുരോഗതി കൈവരിക്കാൻ സാധിക്കട്ടെയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കേരളപ്പിറവി ആശംസകൾ. മാസ്മരികമായ ഭൂപ്രകൃതിക്കും ഊർജസ്വലമായ പാരമ്പര്യത്തിനും കഠിനാധ്വാനികളായ ജനങ്ങൾക്കും പേരുകേട്ടതാണ് ഈ സംസ്ഥാനം. കേരളത്തിൽ നിന്നുള്ള ജനങ്ങൾ ലോകമെമ്പാടും, വിവിധ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വരുംകാലങ്ങളിലും സംസ്ഥാനത്തെ ജനങ്ങൾ പുരോഗതി പ്രാപിക്കട്ടെ- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒൻപത് വർഷത്തിന് ശേഷമായിരുന്നു കേരള സംസ്ഥാനം രൂപം കൊണ്ടത്. രൂപീകരണത്തിന് ഇന്നേക്ക് 68 വർഷം തികയുകയാണ്. 1956 നവംബർ ഒന്നിനാണ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ഒത്തുചേർന്ന് കേരളം ഉണ്ടാകുന്നത്.
Narendramodi