കേളകം: കൊട്ടിയൂര്‍ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങില്‍ നടക്കുമെന്ന് എസ്. എന്‍.ഡി.പി. കൊട്ടിയൂര്‍ ശാഖ പ്രസിഡന്റ് പി. തങ്കപ്പന്‍, സെക്രട്ടറി ടി.എസ്. സുനീഷ്, പി. ആര്‍. ലാലു, സി. കെ. വിനോദ്, കെ. പി. പസന്ത് എന്നിവര്‍ പത്രസമ്മേനത്തില്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെ 8.30 നും ഒമ്പതിനും മദ്ധ്യേ തൃക്കൊടിയേറ്റ്. വൈകിട്ട് മൂന്നിന് സ്‌കൂള്‍ കെട്ടിട ശിലാ സ്ഥാപനവും സൗഹൃദ സദസ്സും എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച 6.30ന് മെഗാ തിരുവാതിര. ഏഴ് മണിക്ക് വനിതാ - യുവജന സംഗമവും സാംസ്‌കാരിക സദസും കൊട്ടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍തുരുത്തിയില്‍ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച വൈകിട്ട് 6.30 ന് താലപ്പൊലി ഘോഷയാത്ര. തുടര്‍ന്ന് 8.30 ന് കുടുംബയോഗങ്ങളുടെ വിവിധ കലാപരിപാടികള്‍ കോര്‍ത്തിണക്കിയ ഗ്രാമോത്സവം നടക്കും.
Kottiyoor srenarayana gurudeva manthiram