'മുഖ്യമന്ത്രി ഉടൻ രാജിവെക്കണം'; മാസപ്പടി കേസ് രാഷ്ടീയ പ്രേരിതമല്ല, വീണയെ പ്രതി ചേർത്തത് കേട്ട ശേഷമെന്ന് സതീശൻ

'മുഖ്യമന്ത്രി ഉടൻ രാജിവെക്കണം'; മാസപ്പടി കേസ് രാഷ്ടീയ പ്രേരിതമല്ല, വീണയെ പ്രതി ചേർത്തത് കേട്ട ശേഷമെന്ന് സതീശൻ
Apr 4, 2025 02:25 PM | By Remya Raveendran

കൊച്ചി: മാസപ്പടി കേസിൽ വീണ വിജയന്‍ അടക്കമുള്ളവരെ പ്രോസിക്യൂഷൻ ചെയ്യാന് അനുമതി ലഭിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ മകളെ കേട്ടതിന് ശേഷമാണ് എസ്എഫ്ഐഒ അവരെ പ്രതിപട്ടികയിൽ ചേർത്തത്. ഇതിന് ശേഷവും മുഖ്യമന്ത്രി രാജിവയ്ക്കാതെ തുടർന്നാൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമെന്ന് വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇത് സ്വർണകടത്ത് പോലൊരു കേസ് അല്ല. തെറ്റായ രീതിയിൽ മകളുടെ അക്കൗണ്ടിൽ വന്ന പണമാണ്. അതിനു തെളിവുണ്ട്. ഈ കേസ് കള്ളപ്പണം വെളുപ്പിക്കൽ കുറ്റമാണ്. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ പിണറായി വിജയന് മുകളിൽ ബിജെപി വെക്കുന്ന കത്തിയാവരുത് ഇത്. കോടിയേരി ബാലകൃഷ്ണന്‍റെ മകൻ കേസിൽ പെട്ടപ്പോൾ ഇതല്ലായിരുന്നല്ലോ സിപിഎം എടുത്ത നിലപാടെന്നും അതെന്താ പിണറയിക്കും കോടിയേരിക്കും പാർട്ടിക്കുള്ളിൽ രണ്ട് നിയമം ആണോയെന്നു വി ഡി സതീശന്‍ ചോദിച്ചു. മറ്റ് പാർട്ടി നേതാക്കളെ കുറിച്ചുള്ള ആരോപണം തെരഞ്ഞെടുപ്പിലേക്ക് ഫണ്ട് സ്വീകരിച്ചു എന്നാണ്. അതില്‍ എന്താണ് തെറ്റെന്നും സതീശൻ ചോദിക്കുന്നു. കമ്പനി അക്കൗണ്ടിൽ വന്ന പണത്തിനല്ലേ നികുതി അടച്ചത്. അതും വെറുപ്പിക്കാൻ നോക്കിയതാണ്. ഈ കേസ് ഇഡിയും അന്വേഷിക്കേണ്ടതാണെന്ന് പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.

Vdsatheesan

Next TV

Related Stories
കനത്ത മഴയും കാറ്റും മരങ്ങൾ പൊട്ടിവീണ് വൈദ്യുതി ലൈനുകൾ വ്യാപകമായി തകർന്നു

Apr 14, 2025 08:43 PM

കനത്ത മഴയും കാറ്റും മരങ്ങൾ പൊട്ടിവീണ് വൈദ്യുതി ലൈനുകൾ വ്യാപകമായി തകർന്നു

കനത്ത മഴയും കാറ്റും മരങ്ങൾ പൊട്ടിവീണ് വൈദ്യുതി ലൈനുകൾ വ്യാപകമായി തകർന്നു...

Read More >>
 എ​ഡി​ജി​പിയ്ക്കെതിരെ വ്യാജ മൊഴി: എം.​ആർ. അ​ജി​ത് കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്ന് ഡി​ജി​പി

Apr 14, 2025 11:01 AM

എ​ഡി​ജി​പിയ്ക്കെതിരെ വ്യാജ മൊഴി: എം.​ആർ. അ​ജി​ത് കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്ന് ഡി​ജി​പി

എ​ഡി​ജി​പിയ്ക്കെതിരെ വ്യാജ മൊഴി: എം.​ആർ. അ​ജി​ത് കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്ന്...

Read More >>
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

Apr 14, 2025 10:50 AM

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക്...

Read More >>
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Apr 14, 2025 10:40 AM

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക്...

Read More >>
കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ പതിനേഴുകാരൻ മരിച്ചനിലയില്‍

Apr 14, 2025 10:36 AM

കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ പതിനേഴുകാരൻ മരിച്ചനിലയില്‍

കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ പതിനേഴുകാരൻ...

Read More >>
ഇരിട്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്

Apr 14, 2025 12:15 AM

ഇരിട്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്

ഇരിട്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര...

Read More >>
Top Stories

News Roundup