കേളകം:കനത്ത മഴയും കാറ്റും മരങ്ങൾ പൊട്ടിവീണ് കേളകം വൈദ്യുതി സെക്ഷൻ പരിധിയിൽ ലൈനുകൾ വ്യാപകമായി തകർന്നു. വൈദ്യുതി വിതരണം നിലച്ചതോടെ മലയോരം ഇരുട്ടിൽ .കേളകം, വൈദ്യുതി സെക്ഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിലാണ് തിങ്കളാഴ്ച്ച വൈകുന്നേരം വേനൽ മഴയും, കാറ്റും, ഇടിമിന്നലും ഉണ്ടായത്. കാറ്റിൽ മരങ്ങൾ പൊട്ടിവീണ് മെയിൽ ലൈൻ ഉൾപ്പെടതകരാറിലായതാണ് വൈദുതി മുടക്കത്തിന് കാരണം. കനത്ത ഇടിമിന്നലിനെ തുടർന്ന് ഇലക്ട്രിക് ഉപകരണങ്ങളും വ്യാപകമായി നശിച്ചു. 4 മണിക്കൂറുകൾക്ക് ശേഷമാണ് പലയിടത്തും വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്. വെണ്ടേക്കുംചാൽ, പൊയ്യ മല, കമ്പിപ്പാലം, പാറത്തോട് ,വാളുമുക്ക് പ്രദേശങ്ങളാലാണ് കാറ്റ് നാശം വിതച്ചത്.പാറത്തോട് വായനശാലയുടെ മുകളിലേക്ക് കൂറ്റൻ മരം വീണ് നാശനഷ്ടം ഉണ്ടായിട്ടുണ്ട്
Trees have collapsed and power lines have been extensively damaged