സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച് തമിഴ്‌നാട്

സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച് തമിഴ്‌നാട്
Apr 15, 2025 03:03 PM | By Remya Raveendran

ചെന്നൈ :   സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച് തമിഴ്‌നാട്. ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെഡറല്‍ തത്വങ്ങളില്‍ പുന:പരിശോധന ആവശ്യമുണ്ടോ എന്നതടക്കം സമിതിയുടെ പരിഗണന വിഷയമാകും.

കേന്ദ്രം സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവരുന്നെന്ന് ഉദാഹരണങ്ങള്‍ നിരത്തി വാദിച്ച മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിഷയം പഠിക്കാന്‍ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്. സമിതിയില്‍ മുന്‍ IAS ഓഫീസര്‍ അശോക് വര്‍ദ്ധന്‍ ഷെട്ടി, പ്രൊഫസര്‍ എം.നാഗനാഥന്‍ എന്നിവര്‍ അംഗങ്ങളാണ്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ സമഗ്ര പരിശോധനയാണ് സമിതിയുടെ ചുതമല.

സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തിനായി ഭരണഘടനാ ഭേദഗതി ആവശ്യമെങ്കില്‍ നിര്‍ദേശിക്കണം. ജനുവരിയില്‍ പ്രാഥമിക റിപ്പോര്‍ട്ടും രണ്ട് വര്‍ഷത്തിനുള്ളില്‍ സമഗ്രറിപ്പോര്‍ട്ടും നല്‍കണം. 1969ല്‍ മുഖ്യമന്ത്രി കരുണാനിധി രാജമണ്ണാര്‍ സമിതിയെ നിയോഗിച്ച് സംസ്ഥാന കേന്ദ്രബന്ധത്തെ പറ്റി റിപ്പോര്‍ട്ട് തേടിയിരുന്നു. തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ കേന്ദ്രത്തോട് നേര്‍ക്കുനേര്‍ പോരടിക്കുന്ന മറ്റൊരു നീക്കം കൂടി നടത്തിയിരിക്കുകയാണ് എം കെ സ്റ്റാലിന്‍.





Thamizhnadsarkkar

Next TV

Related Stories
ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു

Apr 16, 2025 09:47 AM

ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു

ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് ഒരാൾ...

Read More >>
തളിപ്പറമ്പിൽ വന്‍ തീപിടുത്തം: കോടികളുടെ നാശനഷ്ടം

Apr 16, 2025 09:24 AM

തളിപ്പറമ്പിൽ വന്‍ തീപിടുത്തം: കോടികളുടെ നാശനഷ്ടം

തളിപ്പറമ്പിൽ വന്‍ തീപിടുത്തം: കോടികളുടെ...

Read More >>
ലയണ്‍സ് സോണ്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു

Apr 16, 2025 09:20 AM

ലയണ്‍സ് സോണ്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു

ലയണ്‍സ് സോണ്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു...

Read More >>
കണ്ണൂർ ചാവശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്

Apr 16, 2025 09:04 AM

കണ്ണൂർ ചാവശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്

കണ്ണൂർ ചാവശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക്...

Read More >>
ടെണ്ടർ ക്ഷണിച്ചു

Apr 16, 2025 06:17 AM

ടെണ്ടർ ക്ഷണിച്ചു

ടെണ്ടർ...

Read More >>
സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി; വ്‌ളോഗര്‍ തൊപ്പി കസ്റ്റഡിയില്‍

Apr 16, 2025 06:00 AM

സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി; വ്‌ളോഗര്‍ തൊപ്പി കസ്റ്റഡിയില്‍

സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി; വ്‌ളോഗര്‍ തൊപ്പി...

Read More >>
Top Stories










News Roundup