തളിപ്പറമ്പിൽ വന്‍ തീപിടുത്തം: കോടികളുടെ നാശനഷ്ടം

തളിപ്പറമ്പിൽ വന്‍ തീപിടുത്തം: കോടികളുടെ നാശനഷ്ടം
Apr 16, 2025 09:24 AM | By sukanya

കണ്ണൂർ: തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടുത്തം, കോടികളുടെ നാശനഷ്ടം. മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മുതുകുട ഓയില്‍ മില്ലിനാണ് തീപിടിച്ചത്.

തളിപ്പറമ്പ് മാർക്കറ്റിന് സമീപത്തെ മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഉടമസ്‌ഥതയിലുളള മുതുകുട ഓയിൽ മില്ലിനാണ് തീ പിടിത്തം. ഇന്ന് പുലർച്ചെ രണ്ടര മണിയോടെയാണ് സംഭവം. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ആരംഭിച്ച തീ ഇതേവരെയും പൂര്‍ണമായി അണക്കാന്‍ സാധിച്ചിട്ടില്ല.

തളിപ്പറമ്പ്,പയ്യന്നൂർ, കണ്ണൂർ ഭാഗങ്ങളിൽ നിന്ന് അഗ്നിശമന സേനയെത്തിയാണ് തീയണക്കുന്നത്. തളിപ്പറമ്പ് അഗ്നിശമനസേനയും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സേനാം ഗങ്ങളുമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

മുകള്‍ നിലയിലാണ് തീപിടുത്തം ആരംഭിച്ചത്. ഉടന്‍തന്നെ നാട്ടുകാര്‍ അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു.തളിപ്പറമ്പ് പോലീസും സ്ഥലത്തെത്തി.തളിപ്പറമ്പിലെ വ്യാപാരി നേതാവ് കെ.എസ്.റിയാസിന്റെ നേതൃത്വത്തില്‍ വ്യാപാരി നേതാക്കളും വിവരമറിഞ്ഞ് സ്ഥലത്തെത്തി വേണ്ട നിർദേശങ്ങൾ നൽകി. തളിപ്പറമ്പ് ടൗണിൽ പതിവാകുന്ന തീ പിടുത്തം വ്യാപാരികളിൽ ആശങ്കയും ഏറുന്നുണ്ട്.

Thaliparamba

Next TV

Related Stories
പത്തു വയസുകാരൻ മദ്രസ്സ കോമ്പൗണ്ടിലെ കിണറ്റിൽ വീണു മരിച്ചു

Apr 16, 2025 02:45 PM

പത്തു വയസുകാരൻ മദ്രസ്സ കോമ്പൗണ്ടിലെ കിണറ്റിൽ വീണു മരിച്ചു

പത്തു വയസുകാരൻ മദ്രസ്സ കോമ്പൗണ്ടിലെ കിണറ്റിൽ വീണു...

Read More >>
‘നല്ല വാക്കുകള്‍ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുന്നു; അങ്ങേയറ്റം ദൗര്‍ഭാഗ്യകരം’; കെ കെ രാഗേഷ്

Apr 16, 2025 02:30 PM

‘നല്ല വാക്കുകള്‍ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുന്നു; അങ്ങേയറ്റം ദൗര്‍ഭാഗ്യകരം’; കെ കെ രാഗേഷ്

‘നല്ല വാക്കുകള്‍ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുന്നു; അങ്ങേയറ്റം ദൗര്‍ഭാഗ്യകരം’; കെ കെ...

Read More >>
തളിപ്പറമ്പിൽ കുട്ടികൾക്കായി ടെലികൗൺസലിംഗ് സംഘടിപ്പിച്ചു

Apr 16, 2025 02:16 PM

തളിപ്പറമ്പിൽ കുട്ടികൾക്കായി ടെലികൗൺസലിംഗ് സംഘടിപ്പിച്ചു

തളിപ്പറമ്പിൽ കുട്ടികൾക്കായി ടെലികൗൺസലിംഗ്...

Read More >>
കിഴക്കേ കതിരൂർ വലിയപറമ്പത്ത് കണ്ട്യൻ തറവാട് കുടുംബ സംഗമം നടന്നു

Apr 16, 2025 02:07 PM

കിഴക്കേ കതിരൂർ വലിയപറമ്പത്ത് കണ്ട്യൻ തറവാട് കുടുംബ സംഗമം നടന്നു

കിഴക്കേ കതിരൂർ വലിയപറമ്പത്ത് കണ്ട്യൻ തറവാട് കുടുംബ സംഗമം...

Read More >>
ആലപ്പു‍ഴ അരൂക്കുറ്റിയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു

Apr 16, 2025 01:45 PM

ആലപ്പു‍ഴ അരൂക്കുറ്റിയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു

ആലപ്പു‍ഴ അരൂക്കുറ്റിയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ...

Read More >>
റോക്കറ്റ് കുതിപ്പിൽ സ്വർണവില; വീണ്ടും 70,000 കടന്നു

Apr 16, 2025 12:48 PM

റോക്കറ്റ് കുതിപ്പിൽ സ്വർണവില; വീണ്ടും 70,000 കടന്നു

റോക്കറ്റ് കുതിപ്പിൽ സ്വർണവില; വീണ്ടും 70,000...

Read More >>
Top Stories