ആലപ്പുഴ : അരൂക്കുറ്റിയിൽ സംഘർഷത്തിനിടെ വീട്ടമ്മ മർദ്ദനമേറ്റ് മരിച്ചു. പുളിന്താഴ നികർത്തിൽ 50 കാരി വനജയാണ് മരിച്ചത്. അയൽവാസികളായ വിജേഷ്, ജയേഷ് എന്നിവർ ചേർന്ന് ചുറ്റിക കൊണ്ട് തലക്കടിച്ചാണ് വനജയെ കൊലപ്പെടുത്തിയത് എന്ന് ചൂണ്ടിക്കാട്ടി സഹോദരൻ ബാബു പൂച്ചാക്കൽ പൊലീസിൽ പരാതി നൽകി.
ഇന്നലെ രാത്രി പത്തരയോടെ ആണ് സംഭവം. വനജയുടെ മകൻ ശരത് തങ്ങളുടെ അമ്മയെ കളിയാക്കി എന്നാരോപിച്ചു വിജേഷും ജയേഷും വനജയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. തുടർന്ന് വാക്കേറ്റവും സംഘർഷവും ഉണ്ടായി പരസ്പരം മർദിക്കുന്നതിനിടയിൽ എത്തിയ വനജയ്ക്ക് ചുറ്റിക കൊണ്ട് തലക്ക് അടിയേൽക്കുകയായിരുന്നു എന്ന് പരതിയിൽ പറയുന്നു . തലയുടെ പിൻഭാഗത്ത് അടിയേറ്റ വനജയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചയോടെ മരണപ്പെട്ടു .ഭർത്താവ് ശരവണന് നെഞ്ചിലും, മകൻ ശരത്തിനും പരുക്കേറ്റിട്ടുണ്ട് . സംഭവ ശേഷം ഒളിവിൽ പോയ അയൽവാസികളിൽ ഒരാളായ ജയേഷ് കീഴടങ്ങി.
Aalappuzha