‘ഷൈൻ ഓടിയതിൽ എന്ത് തെറ്റ്, റൺ കൊച്ചി റൺ സംഘടിപ്പിക്കാറുണ്ടല്ലോ, അതിന്റെ ഭാഗമായി കണ്ടാൽ മതി’: ഷൈൻ ടോം ചാക്കോയുടെ സഹോദരൻ

‘ഷൈൻ ഓടിയതിൽ എന്ത് തെറ്റ്, റൺ കൊച്ചി റൺ സംഘടിപ്പിക്കാറുണ്ടല്ലോ, അതിന്റെ ഭാഗമായി കണ്ടാൽ മതി’: ഷൈൻ ടോം ചാക്കോയുടെ സഹോദരൻ
Apr 17, 2025 02:30 PM | By Remya Raveendran

കൊച്ചി:  ഷൈൻ ഓടിയതിൽ എന്ത് തെറ്റെന്ന് ഷൈൻ ടോം ചാക്കോയുടെ സഹോദരൻ ജോ ജോൺ ചാക്കോ. റൺ കൊച്ചി റൺ സംഘടിപ്പിക്കാറുണ്ടല്ലോ, അതിന്റെ ഭാഗമായി കണ്ടാൽ മതി. ഷൈൻ ടോമിനെതിരെയുള്ള പരാതിയെ പറ്റി അറിയില്ലെന്നും സഹോദരൻ ജോ ജോൺ ചാക്കോ പ്രതികരിച്ചു. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ ഷൈന്റെ കുടുംബം തയ്യാറായില്ല. സിനിമാ സെറ്റിൽ വെച്ച് മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിൻ്റെ പരാതി പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതികരണം.

പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെയാണ് ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയത്. ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. ഡാൻസാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈൻ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഷൈനിന് വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സിനിമാ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് സഹതാരം മോശമായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തിയത്. സംഭവത്തിൽ കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർനടപടിയുണ്ടാകുമെന്ന് എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം തുടരുകയാണ്.

Shaintomchacko

Next TV

Related Stories
 കണ്ണൂർ സർവകലാശാലയ്ക്കെതിരെ അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ്

Apr 19, 2025 12:28 PM

കണ്ണൂർ സർവകലാശാലയ്ക്കെതിരെ അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ്

'ചോദ്യപ്പേപ്പർ ചോരുമെന്ന് 3 വർഷം മുൻപേ പറഞ്ഞതാണ്; അന്ന് പുച്ഛത്തോടെ തള്ളി'; കണ്ണൂർ സർവകലാശാലയ്ക്കെതിരെ അക്കാദമിക് കൗൺസിൽ...

Read More >>
ഷൈൻ ടോം ചാക്കോ പൊലീസ് സ്റ്റേഷനിൽ ഹാജരായി; 32 ചോദ്യങ്ങളുമായി പൊലീസ്

Apr 19, 2025 11:11 AM

ഷൈൻ ടോം ചാക്കോ പൊലീസ് സ്റ്റേഷനിൽ ഹാജരായി; 32 ചോദ്യങ്ങളുമായി പൊലീസ്

ഷൈൻ ടോം ചാക്കോ പൊലീസ് സ്റ്റേഷനിൽ ഹാജരായി; 32 ചോദ്യങ്ങളുമായി...

Read More >>
പാലക്കാട് വെടിക്കെട്ടിനിടെ അപകടം:  ആറ് പേര്‍ക്ക് പരിക്ക്

Apr 19, 2025 08:40 AM

പാലക്കാട് വെടിക്കെട്ടിനിടെ അപകടം: ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം: ആറ് പേര്‍ക്ക് പരിക്ക്...

Read More >>
തലശ്ശേരി ലോഗൻസ് റോഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തി നാളെ ആരംഭിക്കും; നഗരത്തിൽ ഗതാഗത നിയന്ത്രണം

Apr 19, 2025 03:33 AM

തലശ്ശേരി ലോഗൻസ് റോഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തി നാളെ ആരംഭിക്കും; നഗരത്തിൽ ഗതാഗത നിയന്ത്രണം

തലശ്ശേരി ലോഗൻസ് റോഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തി നാളെ ആരംഭിക്കും; നഗരത്തിൽ ഗതാഗത...

Read More >>
അമേരിക്ക റദ്ദാക്കിയ സ്റ്റു‍‍‌‍ഡൻ്റ് വിസകളിൽ പകുതി ഇന്ത്യൻ വിദ്യാർത്ഥികളുടേത്

Apr 19, 2025 03:26 AM

അമേരിക്ക റദ്ദാക്കിയ സ്റ്റു‍‍‌‍ഡൻ്റ് വിസകളിൽ പകുതി ഇന്ത്യൻ വിദ്യാർത്ഥികളുടേത്

അമേരിക്ക റദ്ദാക്കിയ സ്റ്റു‍‍‌‍ഡൻ്റ് വിസകളിൽ പകുതി ഇന്ത്യൻ...

Read More >>
കണ്ണൂർ -മസ്കറ്റ് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15 മുതൽ

Apr 18, 2025 10:26 PM

കണ്ണൂർ -മസ്കറ്റ് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15 മുതൽ

കണ്ണൂർ -മസ്കറ്റ് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15...

Read More >>
Top Stories