ബില്ലുകളിൽ ഗവർണർമാർക്കും രാഷ്ട്രപതിക്കും തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെതിരെ മുതിർന്ന അഭിഭാഷകനും എംപിയുമായ കപിൽ സിബൽ. രാഷ്ട്രപതി ഒരു "നാമമാത്രമായ തലവൻ" മാത്രമാണെന്ന് കപിൽ സിബൽ പറഞ്ഞു. എക്സിക്യൂട്ടീവ് അതിന്റെ ജോലി ചെയ്യുന്നില്ലെങ്കിൽ ജുഡീഷ്യറിക്ക് ഇടപെടാൻ എല്ലാ അവകാശവുമുണ്ടെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു.
ഗവർണർമാർ റഫർ ചെയ്യുന്ന ബില്ലുകളിൽ രാഷ്ട്രപതിക്ക് തീരുമാനമെടുക്കാൻ മൂന്ന് മാസത്തെ സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയെ ധൻഖർ വിമർശിച്ചതാണ് കപിൽ സിബലിനെ ചൊടിപ്പിച്ചത്. ഒരു രാജ്യസഭാ ചെയർപേഴ്‌സണും ഇത്തരം "രാഷ്ട്രീയ പ്രസ്താവനകൾ" നടത്തുന്നത് താൻ കണ്ടിട്ടില്ലെന്ന് സിബൽ പറഞ്ഞു.
ജഗ്ദീപ് ധൻഖറിന്റെ പ്രസ്താവന കണ്ടപ്പോൾ എനിക്ക് സങ്കടവും അത്ഭുതവും തോന്നി. ഇന്നത്തെ കാലത്ത് രാജ്യത്തുടനീളം ഏതെങ്കിലും സ്ഥാപനം വിശ്വസനീയമാണെങ്കിൽ അത് ജുഡീഷ്യറിയാണ്... രാഷ്ട്രപതി ഒരു നാമമാത്ര തലവൻ മാത്രമാണ്. മന്ത്രിസഭയുടെ അധികാരത്തിനും ഉപദേശത്തിനും അനുസരിച്ചാണ് രാഷ്ട്രപതി പ്രവർത്തിക്കുന്നത്. രാഷ്ട്രപതിക്ക് വ്യക്തിപരമായ അധികാരങ്ങളില്ല," സിബൽ പറഞ്ഞു.
Senior advocate Kapil Sibal against Vice President Jagdeep Dhankhar