മട്ടന്നൂര്‍: ഇരിട്ടി റൂട്ടില്‍ ഉളിയില്‍ വീണ്ടും വാഹനാപകടം. ബസിന് പുറകില്‍ മറ്റൊരു ബസിടിച്ചാണ് അപകടമുണ്ടായത്.6 പേര്‍ക്ക് പരിക്കേറ്റു. മത്സരയോട്ടമാണ് അപകടത്തിനു കാരണമെന്ന് ആരോപിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.
ഉളിയില്‍ പാലത്തിന് സമീപം ആണ് അപകടമുണ്ടായത്. ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് സ്വകാര്യ ബസുകളാണ് അപകടത്തിൽപ്പെട്ടത്. അസ്‌റ്റോറിയ ബസിന് പുറകില്‍ ഹരിശ്രീ ബസ് ഇടിക്കുകയായിരുന്നു.അപകടത്തിൽ രണ്ട് ബസുകളിലുമുണ്ടായിരുന്ന 6 യാത്രികർക്കാണ് പരിക്കേറ്റത്.അപകടത്തിന് കാരണം ബസുകളുടെ മത്സര ഓട്ടമാണെന്ന് പറഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചു.
പോലീസും ആർ ടി ഒ യും എത്തിയ ശേഷം ബസുകൾ മാറ്റിയാൽ മതിയെന്ന നിലപാടിലായിരുന്നു നാട്ടുകാർ. ഒടുവിൽ മട്ടന്നൂർ സി ഐ എം അനിൽകുമാർ എത്തിയ ശേഷം മത്സരയോട്ടങ്ങളിൽ കർശന നടപടി ഉണ്ടാകുമെന്ന ഉറപ്പിലാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. പിന്നീട് ബസ്സുകൾ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
Iritty