ഉളിക്കൽ ഗവ. ഹയർ സെക്കഡറി സ്കൂൾ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നാളെ

ഉളിക്കൽ ഗവ. ഹയർ സെക്കഡറി സ്കൂൾ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനവും പുതിയ  കെട്ടിടത്തിന്റെ ഉദ്ഘാടനവും നാളെ
Apr 19, 2025 04:08 PM | By Remya Raveendran

ഉളിക്കൽ: 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതിയുടെ ഭാഗമായി ഉളിക്കൽ ഗവ. ഹയർ സെക്കഡറി സ്കൂളിന്റെ ഗ്രൗണ്ടിൽ നിർമ്മിക്കുന്ന സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം പുതിയ സ്കൂൾ കെട്ടിടത്തിന്റെ 21 തിങ്കളാഴ്ച വൈകിട്ട് 3 ന് ന്യൂനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി. അബ്‌ദുറഹിമാൻ നിർവ്വഹിക്കും.ഒരു കോടി രൂപ ചെലവില്‍ നിർമ്മിക്കുന്ന സ്റ്റേഡിയത്തിന് 50 ലക്ഷം രൂപ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും ബാക്കിയുള്ള തുക കായിക വകുപ്പിന്റെ പ്രത്യേക ഫണ്ടിലൂടെയും അനുവദിച്ചിരിക്കുന്നത് . പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പദ്ധതിയുടെ ഭാഗമായി 49,10,000 രൂപ ചെലവിൽ നിർമ്മിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ ആറു ക്ലാസ് മുറികളുടെയും ഉദ്ഘാടനവും മന്ത്രി നിർവ്വഹിക്കും. ചടങ്ങിൽ ഇരിക്കൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. സജീവ് ജോസഫ് അധ്യക്ഷനാകും. കെ. സുധാകരൻ എം.പി. വിശിഷ്ടതിഥി ആകും . ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ്, ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.

പത്രസമ്മേളനത്തിൽ ഇരുക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ.എസ്. ലിസി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ബേബി തോലാനി ,പി ടി എ പ്രസിഡന്റ് റെജി ചക്കാലയ്‌ക്കൽ സ്കൂൾ പ്രിൻസിപ്പൽ ഇ. എം . ജോർജ് ,പ്രധാന അധ്യാപകൻ എം.വി. സുനിൽ കുമാർ പി ടി എ മെമ്പർ ജിൻസ് , സ്റ്റാഫ് സെക്രട്ടറി നോമ്പിൻ തോമസ് എന്നിവർ പങ്കെടുത്തു .

Ulikkalschoolstadium

Next TV

Related Stories
പേരാവൂർ  പോലീസ് പരിധിയിലെ ഉന്നതി നിവാസികൾക്ക് കട്ടിലുകൾ, വീൽചെയറുകൾ എന്നിവ വിതരണം ചെയ്തു

Apr 19, 2025 08:53 PM

പേരാവൂർ പോലീസ് പരിധിയിലെ ഉന്നതി നിവാസികൾക്ക് കട്ടിലുകൾ, വീൽചെയറുകൾ എന്നിവ വിതരണം ചെയ്തു

പേരാവൂർ പോലീസ് പരിധിയിലെ ഉന്നതി നിവാസികൾക്ക് കട്ടിലുകൾ, വീൽചെയറുകൾ എന്നിവ വിതരണം...

Read More >>
നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം; തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും

Apr 19, 2025 07:20 PM

നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം; തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും

നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം; തിങ്കളാഴ്ച വീണ്ടും ചോദ്യം...

Read More >>
ഇത് ചരിത്രം, എമ്പുരാൻ 300 കോടി ക്ലബിൽ; മലയാളത്തിലെ ആദ്യ ചിത്രം: നന്ദി അറിയിച്ച് മോഹൻലാൽ

Apr 19, 2025 05:01 PM

ഇത് ചരിത്രം, എമ്പുരാൻ 300 കോടി ക്ലബിൽ; മലയാളത്തിലെ ആദ്യ ചിത്രം: നന്ദി അറിയിച്ച് മോഹൻലാൽ

ഇത് ചരിത്രം, എമ്പുരാൻ 300 കോടി ക്ലബിൽ; മലയാളത്തിലെ ആദ്യ ചിത്രം: നന്ദി അറിയിച്ച്...

Read More >>
AISF കണ്ണൂർ ജില്ല സമ്മേളനത്തിന്റെ  ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു

Apr 19, 2025 03:38 PM

AISF കണ്ണൂർ ജില്ല സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു

AISF കണ്ണൂർ ജില്ല സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം...

Read More >>
പറശ്ശിനിക്കടവിൽ  'വേനൽത്തുമ്പികൾ 'പരിശീലന ക്യാമ്പിനു തുടക്കമായി

Apr 19, 2025 03:05 PM

പറശ്ശിനിക്കടവിൽ 'വേനൽത്തുമ്പികൾ 'പരിശീലന ക്യാമ്പിനു തുടക്കമായി

പറശ്ശിനിക്കടവിൽ 'വേനൽത്തുമ്പികൾ 'പരിശീലന ക്യാമ്പിനു...

Read More >>
ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Apr 19, 2025 02:57 PM

ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ...

Read More >>
Top Stories