കണ്ണൂർ : കലാലയങ്ങൾ കലയുടെയുടെയും സാഹിത്യത്തിൻ്റെയും സാമൂഹ്യ പ്രതിബദ്ധതയുടെയും കേളീരംഗമായി മാറണമെന്ന് പ്രമുഖ ഹാസ്യ നടൻ മട്ടന്നൂർ ശിവദാസ് അഭിപ്രായപ്പെട്ടു.ദൗർഭാഗ്യവശാൽ നല്ല വാർത്തകളല്ല ഇക്കാലത്ത് കലാലയങ്ങളിൽ നിന്ന് പുറത്ത് വരുന്നത്.
മുൻകാലങ്ങളിലെ സത് പേരുകൾ തിരിച്ചു പിടിക്കാൻ പുതുതലമുറയിലെ കുട്ടികൾക്ക് കഴിയട്ടെ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
AISF കണ്ണൂർ ജില്ല സമ്മേളനത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സി. പി.ഐ. കോഴിക്കോട് ജില്ല അസി സ്റ്റൻ്റ് സെക്രട്ടറി അഡ്വ. പി. ഗവാസ് മുഖ്യപ്രഭാഷണം നടത്തി.AISF ജില്ല പ്രസിഡൻ്റ് പ്രണോയ് വിജയൻ അധ്യക്ഷനായി.
സിപിഐ കണ്ണൂർ ജില്ല അസിസ്റ്റൻ്റ് സെക്രട്ടറി എ. പ്രദീപൻ, AISF സംസ്ഥാന പ്രസിഡൻ്റ് ആർ.എസ്. രാഹുൽ രാജ്, സംസ്ഥാന കമ്മറ്റി അംഗം സി. ജസ്വന്ത്, ജില്ല സെക്രട്ടറി പി.എ. ഇസ്മയിൽ ,സ്വാഗത സംഘം ചെയർമാൻ കെ.വി രജീഷ്, അഡ്വ.പി അജയകുമാർ, എം.വിനോദൻ, ശ്രേയ രതീഷ് എന്നിവർ സംസാരിച്ചു.
Aisfjillameeting