പേരാവൂർ : കണ്ണൂർ റൂറൽ ജില്ല പോലീസിൻ്റെ നേതൃത്വത്തിൽ പേരാവൂർ സബ് ഡിവിഷൻ പരിധിയിലെ ഉന്നതി നിവാസികൾക്ക് കട്ടിലുകൾ, വീൽചെയറുകൾ എന്നിവ വിതരണം ചെയ്തു.പേരാവൂർ ഡി.വൈ.എസ്.പി ഓഫീസ് പരിസരത്ത് നടന്ന ചടങ്ങ് കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവി അനുജ് പലിവാൾ ഐ.പി.എസ് ഉൽഘാടനം നടത്തി. പേരാവൂർ ഡി.വൈ എസ് പി കെ. വി. പ്രമോദൻ അധ്യക്ഷത വഹിച്ചു. കേളകം പോലീസ് എസ്.എച്ച് ഒ ഇതിഹാസ് താഹ, പേരാവൂർ എസ്.എച്ച് ഒ പി.ബി സജീവ്, പേരാവൂർ സബ് ഇൻസ്പെക്ടർ ജാൻസി മാത്യു എന്നിവർ സംസാരിച്ചു.
wheelchairs distributed to the residents of Unnati

.jpeg)





.jpeg)






.jpeg)






















