കണ്ണൂർ : പ്ലസ് ടു വിദ്യാർത്ഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ കേസ്. അധ്യാപകൻ ലിജോ ജോണിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പയ്യന്നൂർ ഗവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് മർദനം.
വിനോദയാത്രക്കിടെ ഉണ്ടായ തർക്കം അധ്യാപകന് വൈരാഗ്യമായി മാറിയെന്ന് FIR. പറഞ്ഞുതീർക്കാൻ എന്ന പേരിൽ ലിജോ ജോണിന്റെ നാട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ചു.
ലിജോ ജോണും സുഹൃത്തുക്കളും ചേർന്നാണ് വളഞ്ഞിട്ട് അടിച്ചെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. വിദ്യാർത്ഥികൾ തൃക്കരിപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്
Payyannur


.jpeg)






.jpeg)

























