കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകണമെന്ന് കൊച്ചി പൊലീസിന്റെ നോട്ടീസ്. ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നടന്റെ വീട്ടുകാര്‍ക്ക് ഇതുസംബന്ധിച്ച നോട്ടീസ് പൊലീസ് കൈമാറും.
ഹാജരായാല്‍ സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തില്‍ ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യും. ലഹരിപരിശോധനയ്ക്കായി ഡാന്‍സാഫ് സംഘം ഹോട്ടലിലെത്തിയപ്പോള്‍ എന്തിനാണ് ഓടിരക്ഷപ്പെട്ടതെന്നാണ് അന്വേഷണ സംഘം പ്രധാനമായും ആരായുക. ഷൈനിന്റെ ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ നിന്നും ലഹരി വസ്തുക്കള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.
പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയ ഷൈന്‍ ടോം ചാക്കോ നിലവില്‍ തമിഴ്‌നാട്ടിലാണ് ഉള്ളതെന്നാണ് സൂചന. പൊള്ളാച്ചിയിലാണ് അവസാനമായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചതെന്ന് പൊലീസ് സൂചിപ്പിക്കുന്നു. പൊലീസിന്റെ അന്വേഷണത്തോട് സഹകരിക്കുമെന്ന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
shine tom chacko