തിരുവനന്തപുരം : വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹർജികളിൽ കേന്ദ്രത്തിന് സമയപരിധി അനുവദിച്ച് സുപ്രീംകോടതി. വഖഫ് സ്വത്തിൽ തൽസ്ഥിതി തുടരുമെന്ന് കേന്ദ്രം ഉറപ്പ് നൽകി. വഖഫ് ബോർഡുകളിലേക്ക് നിയമനം നടത്തില്ലെന്നും കേന്ദ്രം സുപ്രീംകോടതിയിൽ ഉറപ്പ് നൽകി. കേന്ദ്രസർക്കാർ സമയം തേടിയിരുന്നു. രേഖാമൂലം മറുപടി നൽകാൻ കേന്ദ്രത്തിന് ഏഴ് ദിവസം സമയം അനുവദിച്ചു. നിയമം പൂർണമായും സ്റ്റേ ചെയ്യില്ലെന്ന് സുപ്രിംകോടതി പറഞ്ഞു.
വിശദമായ വാദം കേൾക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. അടുത്ത തവണ കേസ് പരിഗണിക്കും വരെ 2025 ലെ നിയമനത്തിന് കീഴിലുള്ള ബോർഡുകളിലേക്കും കൗൺസിലുകളിലേക്കും ഒരു നിയമനവും നടക്കില്ലെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. വിജ്ഞാപനം വഴി പ്രഖ്യാപിച്ചതോ ഗസറ്റിൽ പ്രസിദ്ധീകരിച്ചതോ ആയ വഖഫ് ഉൾപ്പെടെയുള്ള വഖഫുകളുടെ സ്റ്റാറ്റസിൽ മാറ്റം വരുത്തില്ലെന്നും കേന്ദ്രം ഉറപ്പുനൽകിയെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
അടുത്ത വാദം കേൾക്കുമ്പോൾ കോടതിയിൽ 5 റിട്ട് ഹർജിക്കാർ മാത്രമേ ഹാജരാകാവൂ. മറ്റുള്ളവ അപേക്ഷകളായി പരിഗണിക്കും അല്ലെങ്കിൽ തീർപ്പാക്കിയതായി കണക്കാക്കും. കേന്ദ്ര, സംസ്ഥാന, വഖഫ് ബോർഡുകളും 7 ദിവസത്തിനുള്ളിൽ മറുപടി നൽകണം.നി ർദ്ദേശങ്ങൾക്കും ഇടക്കാല ഉത്തരവുകൾക്കും മാത്രമായിരിക്കും അടുത്ത ദിവസത്തെ വാദം കേൾക്കൽ എന്ന് സുപ്രിംകോടതി അറിയിച്ചു. നിയമത്തിൽ ചില പോസിറ്റീവ് കാര്യങ്ങൾ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
ബഹുമാനത്തോടെയും ആശങ്കയോടെയും ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നുവെന്നും കോടതി നേരിട്ടോ അല്ലാതെയോ സ്റ്റേ പരിഗണിക്കുന്നുവെന്ന് വാദം തുടങ്ങവേ സോളി സിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഇത് അപൂർവമാണെന്നും തുഷാർ മേത്ത പറഞ്ഞു. വിശാലമായ ചർച്ചകൾക്ക് ശേഷമാണ് നിയമം കൊണ്ടുവന്നതെന്ന് തുഷാർ മേത്ത പറഞ്ഞു.
Vaghaflaw