നടുവനാട് : സമദർശിനി ഗ്രന്ഥാലയം ബാലവേദിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പിറന്നാൾ സമ്മാന പദ്ധതി ശ്രീജൻ പുന്നാട് ഉദ്ഘാടനം ചെയ്തു.വായനപ്രോത്സാഹിപ്പിക്കുന്നതിനായി ബാലവേദി അംഗങ്ങളുടെ പിറന്നാളിന് അവർക്ക് ഗ്രന്ഥാലയം വക പുസ്തങ്ങൾ സമ്മാനമായി നൽകുന്ന പദ്ധതിയാണിത്. ഗ്രന്ഥാലയം സെക്രട്ടറി കെ. ശശി പദ്ധതി വിശദീകരിച്ചു. ഇന്ന് പിറന്നാളാഘോഷിക്കുന്ന ടി.വി അർച്ചനയ്ക്ക് പുസ്തകങ്ങൾ നൽകി.
ബാലവേദി ഭാരവാഹികളായ എൻ അർണവ് സ്വാഗതവും, എൻ നവനിക രാജേഷ് അധ്യക്ഷതയും വഹിച്ചു. കെ ഉഷാകുമാരി, പി ആരുഷ് , കെ ഷാൽവിൻ എന്നിവർ സംസാരിച്ചു.
Samadarsinijubily