മണത്തണ: ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ആലക്കോട് സ്വദേശി പി കെ ഷിജുവാണ് പോലീസിന്റെ പിടിയിലായത്. പേരാവൂർ സർക്കിൾ ഇൻസ്‌പെക്ടർ സജീവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ ചപ്പാരം ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ചപ്പാരം ക്ഷേത്രത്തിലെ മോഷണത്തിന് ശേഷം നാടുവിട്ട ഷിജു ഇന്നലെ രാത്രിയോടെയാണ് ആലക്കോടുള്ള വീട്ടിലെത്തിയത്. വിവിവരം ലഭിച്ച പേരാവൂർ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. സ്ഥിരം മോഷ്ട്ടാവായ ഷിജു മോഷണക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സമയത്താണ് ചപ്പാരം ക്ഷേത്രത്തിലും മോഷണം നടത്തിയത്. കള്ള് ഷാപ്പുകളിലും ക്ഷേത്രങ്ങളിലുമാണ് ഇയാൾ സ്ഥിരമായി മോഷണം നടത്താറ്. അഞ്ചോളം മോഷണകേസുകൾ ഇയാളുടെ പേരിലുണ്ട്.
Manathana