കോഴിക്കോട് : വ്‌ളോഗര്‍ തൊപ്പി കസ്റ്റഡിയില്‍. സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയതിനാണ് തൊപ്പി എന്ന മുഹമ്മദ് നിഹാലിനെ വടകര പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വടകര ബസ് സ്റ്റാന്റില്‍ വെച്ച് ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റണ്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടിയ സംഭവത്തിലാണ് പൊലീസ് തൊപ്പിയെ കസ്റ്റഡിയില്‍ എടുത്തത്. പരാതിയില്ലാത്തതിനാല്‍ ഇതുവരെ കേസ് എടുത്തിട്ടില്ല.
Kozhikod