വിഷുവിളക്ക് ഉത്സവത്തിനിടെ കണ്ണൂർ ചെറുകുന്ന് അമ്പലത്തിൽ ആനയിടഞ്ഞു

വിഷുവിളക്ക് ഉത്സവത്തിനിടെ കണ്ണൂർ ചെറുകുന്ന് അമ്പലത്തിൽ ആനയിടഞ്ഞു
Apr 20, 2025 01:19 PM | By sukanya

കണ്ണൂർ: ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വിഷുവിളക്ക് ഉത്സവം എഴുന്നള്ളത്തിനിടെ ആനയിടഞ്ഞു. ക്ഷേത്രത്തിലെത്തിയവർ മണിക്കൂറുകളോളം പരിഭ്രാന്തരായി. ഇന്നലെ രാത്രി 9.45ന് ആണ് സംഭവം. തിടമ്പേറ്റിയ ആനയാണ് ഇടഞ്ഞത്.

പരിഭ്രാന്തരായ ജനങ്ങൾ ചിതറിയോടിയതിനെ തുടർന്ന് ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നു പൊലീസ് അറിയിച്ചു. തിടമ്പുമായി ആനപ്പുറത്തിരുന്ന ആളെ ഏറെ നേരം കഴിഞ്ഞാണു രക്ഷപ്പെടുത്താനായത്.

ആനയുടെ സമീപം നിന്നവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വട്ടപന്തലിനുള്ളിലെ ഭണ്ഡാരം, സൗണ്ട് ബോക്സുകൾ, 2 തൂണുകൾ എന്നിവ തകർത്തു. വട്ടപ്പന്തലിൽ ആനയെ എഴുന്നള്ളിക്കുന്നിടത്ത് കയർകെട്ടി ആളുകളെ നിയന്ത്രിച്ചതിനാൽ വൻ അപകടം ഒഴിവായി. ഇടഞ്ഞ ആന തലകുലുക്കി, തുമ്പിക്കൈ വീശി അക്രമാസക്തമാവുകയായിരുന്നു. ഏറെ പരിശ്രമിച്ചാണ് ആനയെ തളച്ചത്. തുടർന്നു പറശ്ശിനിക്കടവ് ദേശത്തിന്റെ ആഭിമുഖ്യത്തിലുള്ള വെടിക്കെട്ടുംമറ്റു ചടങ്ങുകളും നടന്നു.

Kannur

Next TV

Related Stories
നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം;4 പേർക്ക് പരിക്ക്

Apr 20, 2025 07:12 PM

നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം;4 പേർക്ക് പരിക്ക്

നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം;4 പേർക്ക്...

Read More >>
പായം ഗ്രാമീണ ഗ്രന്ഥാലയത്തിൽ ചിത്രരചന പരിശീലനം ആരംഭിച്ചു

Apr 20, 2025 06:46 PM

പായം ഗ്രാമീണ ഗ്രന്ഥാലയത്തിൽ ചിത്രരചന പരിശീലനം ആരംഭിച്ചു

പായം ഗ്രാമീണ ഗ്രന്ഥാലയത്തിൽ ചിത്രരചന പരിശീലനം...

Read More >>
 എം.ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ

Apr 20, 2025 06:42 PM

എം.ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ

എം.ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന്...

Read More >>
 കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനത്തിനായി വനഭൂമി ഉപയോഗിക്കാന്‍ അനുമതി

Apr 20, 2025 06:34 PM

കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനത്തിനായി വനഭൂമി ഉപയോഗിക്കാന്‍ അനുമതി

കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനത്തിനായി വനഭൂമി ഉപയോഗിക്കാന്‍...

Read More >>
പിണറായി സർക്കാരിൻ്റെ നാലാം വാർഷികം ആഘോഷിക്കുന്നത് കേരളത്തിലെ നിസ്സഹായരായ ഒരു കൂട്ടം ആളുകളുടെ കണ്ണുനീരിൽ ; എം.ടി. രമേശ്

Apr 20, 2025 04:34 PM

പിണറായി സർക്കാരിൻ്റെ നാലാം വാർഷികം ആഘോഷിക്കുന്നത് കേരളത്തിലെ നിസ്സഹായരായ ഒരു കൂട്ടം ആളുകളുടെ കണ്ണുനീരിൽ ; എം.ടി. രമേശ്

പിണറായി സർക്കാരിൻ്റെ നാലാം വാർഷികം ആഘോഷിക്കുന്നത് കേരളത്തിലെ നിസ്സഹായരായ ഒരു കൂട്ടം ആളുകളുടെ കണ്ണുനീരിൽ ; എം.ടി....

Read More >>
കുറ്റവാളികളെ പിന്തുണയ്ക്കുന്നു! താങ്കള്‍ ഒരു അവസരവാദിയാണ്; മാലാ പാര്‍വതിക്കെതിരെ നടി രഞ്‍ജിനി

Apr 20, 2025 04:22 PM

കുറ്റവാളികളെ പിന്തുണയ്ക്കുന്നു! താങ്കള്‍ ഒരു അവസരവാദിയാണ്; മാലാ പാര്‍വതിക്കെതിരെ നടി രഞ്‍ജിനി

കുറ്റവാളികളെ പിന്തുണയ്ക്കുന്നു! താങ്കള്‍ ഒരു അവസരവാദിയാണ്; മാലാ പാര്‍വതിക്കെതിരെ നടി...

Read More >>
Top Stories