കുറ്റവാളികളെ പിന്തുണയ്ക്കുന്നു! താങ്കള്‍ ഒരു അവസരവാദിയാണ്; മാലാ പാര്‍വതിക്കെതിരെ നടി രഞ്‍ജിനി

കുറ്റവാളികളെ പിന്തുണയ്ക്കുന്നു! താങ്കള്‍ ഒരു അവസരവാദിയാണ്; മാലാ പാര്‍വതിക്കെതിരെ നടി രഞ്‍ജിനി
Apr 20, 2025 04:22 PM | By Remya Raveendran

തിരുവനന്തപുരം :  മാലാ പാര്‍വതിക്കെതിരെ നടി രഞ്‍ജിനി. മാലാ പാർവതി കുറ്റവാളികളെ പിന്തുണയ്ക്കുന്നുവെന്നും അവസരവാദിയാണെന്നുമാണ് രഞ്ജിനി വിമർശിച്ചത്. ഫേസ്ബുക്കിലൂടെയാണ് വിമർശനം ഉന്നയിച്ചത്. മാലാ പാർവതി, നാണക്കേട് തോന്നുന്നു. പഠിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണയ്ക്കുന്നു. താങ്കള്‍ ഒരു അവസരവാദിയാണെന്നാണ് ഇതില്‍ നിന്ന് താൻ മനസ്സിലാക്കുന്നതെന്നും വളരെ ദുഃഖിതയാണ് ഇക്കാര്യത്തില്‍ എന്നും രഞ്‍ജിനി ഫേസ്ബുക്കിൽ കുറിച്ചു.

മലയാള സിനിമയിൽ കാലാകാലങ്ങളായി സംഭവിക്കുന്നതാണ് ഇതെന്നും അന്ന് ഡ്രഗ്സിന് പകരം മദ്യം ആയിരുന്നെന്നും രഞ്ജിനി നേരത്തെ പറഞ്ഞിരുന്നു. വിൻ സിയെ താൻ അഭിനന്ദിക്കുന്നു. കാരണം ധൈര്യമായിട്ടവർ ഇതിനെക്കുറിച്ച് സംസാരിച്ചു. പക്ഷെ ഈ സംഘടനകൾ ആ നടന്റെ പേര് പുറത്തുവിട്ടതിൽ വിൻ സി കുറച്ച് അസ്വസ്ഥയാണെന്നും രഞ്ജിനി നേരത്തെ പ്രതികരിച്ചിരുന്നു.

ഷൈൻ ടോം ചാക്കോയെ വെള്ള പൂശുകയും വിൻസിയെ തള്ളി പറയുകയും ചെയ്തെന്ന ആരോപണം മാലാ പാര്‍വതിക്കെതിരെ ഉണ്ടായിരുന്നു. എന്നാല്‍ ഷൈനിനെ താൻ വെള്ളപൂശിയിട്ടില്ലെന്ന് പറഞ്ഞ മാല പാർവതി, ഷൈന്‍റെ സിനിമ സെറ്റിലെ പെരുമാറ്റത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുക മാത്രമാണ് ചെയ്തതെന്നും വിശദീകരിച്ചിരുന്നു.

പക്ഷേ വിൻസിയുടെ പരാതി ഉയർന്നിരുന്ന സാഹചര്യത്തിൽ അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്ന് തിരിച്ചറിയുന്നുവെന്നും മാല പാർവതി വ്യക്തമാക്കി. ഒരു വിഷയം അറിയുന്ന ഉടനെ, ടെലിയിൽ വിളിച്ച് കണക്ട് ചെയ്യുമ്പോൾ, എനിക്ക് പറ്റിയ പിഴയായി നിങ്ങൾ അത് കാണണമെന്നും അവർ വിവരിച്ചു. വിൻസി കേസ് കൊടുക്കണം എന്ന് തന്നെയാണ് തന്റെ നിലപാടെന്നും അതിന്‍റെ പേരിൽ അവർ ഒറ്റപെടില്ലെന്നും മാല പാർവതി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

Renjiniagainstmalaparvathi

Next TV

Related Stories
നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം;4 പേർക്ക് പരിക്ക്

Apr 20, 2025 07:12 PM

നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം;4 പേർക്ക് പരിക്ക്

നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം;4 പേർക്ക്...

Read More >>
പായം ഗ്രാമീണ ഗ്രന്ഥാലയത്തിൽ ചിത്രരചന പരിശീലനം ആരംഭിച്ചു

Apr 20, 2025 06:46 PM

പായം ഗ്രാമീണ ഗ്രന്ഥാലയത്തിൽ ചിത്രരചന പരിശീലനം ആരംഭിച്ചു

പായം ഗ്രാമീണ ഗ്രന്ഥാലയത്തിൽ ചിത്രരചന പരിശീലനം...

Read More >>
 എം.ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ

Apr 20, 2025 06:42 PM

എം.ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ

എം.ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന്...

Read More >>
 കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനത്തിനായി വനഭൂമി ഉപയോഗിക്കാന്‍ അനുമതി

Apr 20, 2025 06:34 PM

കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനത്തിനായി വനഭൂമി ഉപയോഗിക്കാന്‍ അനുമതി

കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനത്തിനായി വനഭൂമി ഉപയോഗിക്കാന്‍...

Read More >>
പിണറായി സർക്കാരിൻ്റെ നാലാം വാർഷികം ആഘോഷിക്കുന്നത് കേരളത്തിലെ നിസ്സഹായരായ ഒരു കൂട്ടം ആളുകളുടെ കണ്ണുനീരിൽ ; എം.ടി. രമേശ്

Apr 20, 2025 04:34 PM

പിണറായി സർക്കാരിൻ്റെ നാലാം വാർഷികം ആഘോഷിക്കുന്നത് കേരളത്തിലെ നിസ്സഹായരായ ഒരു കൂട്ടം ആളുകളുടെ കണ്ണുനീരിൽ ; എം.ടി. രമേശ്

പിണറായി സർക്കാരിൻ്റെ നാലാം വാർഷികം ആഘോഷിക്കുന്നത് കേരളത്തിലെ നിസ്സഹായരായ ഒരു കൂട്ടം ആളുകളുടെ കണ്ണുനീരിൽ ; എം.ടി....

Read More >>
‘ഡിയർ ലാലേട്ടാ’ മോഹൻലാലിന് മെസിയുടെ കയ്യൊപ്പുചാര്‍ത്തിയ ജേഴ്‌സി; വാക്കുകള്‍ക്കതീതമായ നിമിഷമെന്ന് മോഹൻലാൽ

Apr 20, 2025 03:58 PM

‘ഡിയർ ലാലേട്ടാ’ മോഹൻലാലിന് മെസിയുടെ കയ്യൊപ്പുചാര്‍ത്തിയ ജേഴ്‌സി; വാക്കുകള്‍ക്കതീതമായ നിമിഷമെന്ന് മോഹൻലാൽ

‘ഡിയർ ലാലേട്ടാ’ മോഹൻലാലിന് മെസിയുടെ കയ്യൊപ്പുചാര്‍ത്തിയ ജേഴ്‌സി; വാക്കുകള്‍ക്കതീതമായ നിമിഷമെന്ന്...

Read More >>
Top Stories