കണ്ണൂർ :പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകളില്‍ കോസ്മറ്റോളജിസ്റ്റ്, ഡ്രോണ്‍ സര്‍വീസ് ടെക്നീഷ്യന്‍, അസിസ്റ്റന്റ് റോബോട്ടിക് ടെക്നീഷ്യന്‍ ട്രെയിനര്‍മാരെ നിയമിക്കുന്നു. ദേശീയ യോഗ്യതാ രജിസ്റ്ററില്‍ നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ളവര്‍ക്കും അതത് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ അംഗീകരിക്കുന്ന യോഗ്യതയുള്ള 18 വയസിനു മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. [email protected] ഇമെയില്‍ വഴി ജൂലൈ 18 നകം അപേക്ഷിക്കാം. വെബ്സൈറ്റ്: www.ssakerala.in, ഫോണ്‍: 04972 707993.

appoinment